o റവല്യൂഷണറി യൂത്ത് പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു.*
Latest News


 

റവല്യൂഷണറി യൂത്ത് പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു.*

 റവല്യൂഷണറി യൂത്ത് പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു.*



ഓർക്കാട്ടേരി:ഓർക്കാട്ടേരി ഗവ.CHCയിൽ അവശ്യമരുന്നുകളുടെ ലഭ്യത അടിയന്തിരമായി ഉറപ്പു വരുത്തുക, വൈകുന്നേരങ്ങളിലെ ഒ.പി കളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് റവല്യൂഷണറി യൂത്ത് ഓർക്കാട്ടേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൈയ്യൊപ്പ് സംഘടിപ്പിച്ചു. പരിപാടി അർ.എം.പി.ഐ ഓർക്കാട്ടേരി ലോക്കൽ സെക്രട്ടറി ടി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റേയും വടകര ബ്ലോക്ക് പഞ്ചായത്തിന്റേയും തികഞ്ഞ അലംഭാവമാണ് ആയിരക്കണക്കിന് സാധാരണ മനുഷ്യർ ദിവസേന ആശ്രയിക്കുന്ന ഓർക്കാട്ടേരിയിലെ CHC പോലുള്ള ആതുര സേവന കേന്ദ്രങ്ങളിലെ മരുന്ന് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവർക്ക് സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന പ്രഷറിന്റേയും, ഷുഗറിന്റേയും മരുന്നുകൾ പോലും മാസങ്ങളായി CHC കളിൽ ദൗർബല്യം നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും അധികൃതരിൽ നിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് റവല്യൂഷണറി യൂത്ത് നൂറുകണക്കിന് രോഗികളുടെ പ്രതിഷേധ കൈയ്യൊപ്പ് അധികാരികൾക്ക് നൽകി സമരപരിപാടികൾക്ക് തുടക്കം കുറിച്ചതെന്നും, രോഗികളുടെ ദുരിതങ്ങൾക്ക് അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ അതി ശക്തമായ സമരപരിപാടികളുമായി റവല്യൂഷണറി യൂത്ത് സമര രംഗത്തിറങ്ങുമെന്നും സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ച റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പി.ടി നിഖിൽ പറഞ്ഞു. ഓർക്കാട്ടേരി മേഖല സെക്രട്ടറി നിധിൻ.ടി.കെ സ്വാഗതവും, പ്രസിഡണ്ട് നിഖിൽ ഒ.കെ അദ്ധ്യക്ഷതയും വഹിച്ചു. ,അഖിൽ പുത്തലത്ത് പൊയിൽ, അഖിലേഷ്.കെ.എം, വിജിൽ എളങ്ങോളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post