*കേശദാനം സ്നേഹദാനം*
കീമോ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകാൻ ബ്ലഡ് ഡോണേഴ്സ് കേരളയും തൃശൂർ അമലാ ആശുപത്രിയും സംയുക്തമായി നടത്തുന്ന കേശദാനം സ്നേദാനം പരിപാടിയിലേക്ക് കേശദാനം നടത്തിയ വീട്ടമ്മ ജംഷിത പുനത്തിൽ.
മാഹി : ചൂടിക്കോട്ട ശ്രീകൃഷ്ണാ ക്ഷേത്രത്തിന് പുറകിലുള്ള പുനത്തിൽ ഹൗസിൽ പരേതനായ അബൂബക്കറിന്റെയും പുനത്തിൽ സുബൈദയുടെയും മകൾ ജംഷിത കഷ്ടത അനുഭവപ്പെടുന്ന രോഗികൾക്ക് എന്തെങ്കിലും ചെയ്യണമെന്ന മാസങ്ങൾക്ക് മുൻപേയുള്ള മനസ്സിലെ വലിയ തീരുമാനപ്രകാരം കീമോ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾ സൗജന്യമായി വിഗ്ഗ് നിർമിക്കുന്നതിലേക്ക് തന്റെ മുടി മുറിച്ച് നൻകിയത്. 28 ന് രാവിലെ മുണ്ടോക്ക് ഹുമയിൻ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിൽ വെച്ച് ബി ഡി കെ എയ്ഞ്ചൽസ് വിങ്ങ് കണ്ണൂർ ജില്ലാ രക്ഷാധികാരിയും മാഹി എസ് ഐ ഇൻചാർജുമായ ശ്രീമതി റീനാ വർഗ്ഗീസ് മുടി ഏറ്റുവാങ്ങി. ചടങ്ങിൽ പി കെ അഹമ്മദ്, പർവീസ് മുണ്ടോക്ക്, അനിത എം സി സി ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ: മോഹൻ ദോസ്,ബി ഡി കെ സിക്രട്ടറി ഷംസീർ പാരിയാട്ട് , ട്രഷറർ ഷുഫൈസ് മഞ്ചക്കൽ, എന്നിവർ പങ്കെടുത്തു. ജീവിതം ചുറ്റുമുള്ളവർക്കു കൂടി എന്തെങ്കിലും ചെയ്യുവാനുള്ളതാന്ന് ചിന്തിക്കുന്ന ജംഷിതയെ പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന് എസ് ഐ റീനാ വർഗ്ഗീസ് പറഞ്ഞു. ദുബൈയിൽ ജോലി ചെയ്യുന്ന പാനൂർ സ്വദേശി അസ്കറാണ് ജംഷിതയുടെ ഭർത്താവ് പ്ലസ് വൺ വിദ്യാർത്ഥിയായ സിദാൻ, സയാൻ, സാക്കിഫ് എന്നിവർ മക്കളാണ് .

Post a Comment