തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനം നടന്നു
തലശ്ശേരി :കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തലശ്ശേരിയുടെ അഭിമുഖ്യത്തിൽ തലശ്ശേരി ഗവ : ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനം നടന്നു.
ഞായറാഴ്ച്ച രാവിലെ 11 മണിക്ക്
സ്കൂളിൽ വെച്ച് നടന്ന പരിപാടി തലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നോഡൽ പ്രേരക് സന്ധ്യ സുകുമാരൻ സ്വാഗതവും
ജില്ലാ കോഴ്സ് കൺവീനർ വി ആർ വി ഏഴോം അധ്യക്ഷതയും വഹിച്ചു.
തുടർന്ന് ഏഴാം തരം മുതൽ 12-ാം തരം വരെയുള്ളവർക്കുള്ള പുസ്തക വിതരണവും നടന്നു.
തുല്യത പരീക്ഷയിലെ മുതിർന്ന പഠിതാവ് നളിനിയെ ചടങ്ങിൽ വെച്ച് ആദരിച്ചു
നോവൽ പ്രേരക്മാരായ ഇന്ദിര കെ പി , ഷീലാ ഫിലിപ്പ് എന്നിവർ ആശംസകളർപ്പിച്ചു.
പ്രേരക് ലളിത വി .സി നന്ദി പറഞ്ഞു









Post a Comment