അഴിയൂരിൽ ഒരു മാസത്തിനിടെ മൂന്നാം തവണയും എം എഡി എം എ പിടിച്ചെടുത്തു .
അഴിയൂർ :
0.45ഗ്രാം
എം ഡി എം എ മയക്കുമരുന്നുമായി മേപ്പയൂർ സ്വദേശി നിഷാദ് സി കെ (28) നെ ചോമ്പാല SHO ഇൻ ചാർജ് മനീഷ് വി കെ യും സംഘവും നർകോട്ടിക്ക് ഓണം സ്‌പെഷൽ ഡ്രൈവിനിടെ അഴിയൂർ അണ്ടികമ്പനിയിൽ വച്ച് അറസ്റ്റ് ചെയ്തു.
ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ചോമ്പാല പോലീസ് എം ഡി എം എ വേട്ട നടത്തുന്നത്....
അഴിയൂർ, എരിക്കിൻ ചാൽ,സ്കൂൾ ബീച്ച്, പൂഴിത്തല ബീച്ച്, എന്നിവിടങ്ങളിൽ മയക്കുമരുന്ന് മാഫിയ വ്യാപകമായി സ്കൂൾ കോളേജ് വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ചോമ്പാല പോലീസ് നടപടി ശക്തമാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ രാജേഷ് എസ് ഐ,സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്,DYSP യുടെ സ്കാഡ് അംഗങ്ങളായ,ഷാജി, അഖിലേഷ്, ലിനീഷ്,ഷിജേഷ്, സ്റ്റേഷൻ ഡ്രൈവർ വിപിൻ, എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ അഴിയൂരിൽ മയക്കുമരുന്ന് റെയ്ഡ് ശക്തമാക്കുമെന്ന് ചോമ്പാല SHO ഇൻ ചാർജ് മനീഷ് പറഞ്ഞു.

Post a Comment