*നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കേസിൽ കോടതി പിഴ ഈടാക്കി*
മാഹി : 2018 ൽ പന്തക്കലിലെ കടയിൽ വെച്ച് നിരോധിത ലഹരി ഉത്പന്നങ്ങൾ വില്പന നടത്തിയ കേസിലാണ് വിധി ഉണ്ടായത്.
പന്തക്കൽ മൂലക്കടവിലെ എ ടി കെ സ്റ്റോറുടമ പന്തക്കൽ അമ്പാടി നിവാസിലെ എ ടി കെ പ്രേമ[54] നാണ് മാഹി മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് റോസ്ലിൻ പിഴ വിധിച്ചത്.
നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത അന്നു തന്നെ പിഴയൊടുക്കാൻ അവസരമുണ്ടായെങ്കിലും പ്രേമൻ കേസുമായി മുന്നോട്ടു പോവുകയായിരുന്നു.
പ്രേമന് വേണ്ടി അഡ്വ.ടി ആഷ്‌ലിയും
പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ പി.കെ വത്സരാജും ഹാജരായി

Post a Comment