രാജീവ് ഗാന്ധി ജന്മ ദിനം സദ്ഭാവന ദിനമായി ആഘോഷിച്ചു.
മാഹി: ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാമത് ജന്മദിനം ചെമ്പ്ര ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റി സദ്ഭാവന ദിനമായി ആഘോഷിച്ചു. രാജീവ്ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പ്രവർത്തകർ പുഷ്പർച്ചന നടത്തി. എം പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മാഹി മേഖല മൈനോരിറ്റി പ്രസിഡന്റ് വി ടി ഷംസുദീൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഉത്തമൻ തിട്ടയിൽ, പ്രഭാകരൻ കുന്നുമ്മൽ, ബാബേൽ മൊയ്‌സ്, ദേവൻ തൊവരായി, പി രാഘവൻ, സി അജിതൻ എന്നിവർ സംസാരിച്ചു. ജിജേഷ് കുമാർ ചാമേരി സദ്ഭാവന പ്രതിങ് ചൊല്ലി കൊടുത്തു.ശ്രീധരൻ സി, അജിത് കുമാർ, മധുസൂദ്ദനൻ കെ പി, ജയൻ അയിനാട്ടു എന്നിവർ നേർതൃത്വം നൽകി.
Post a Comment