o കുടിവെള്ള കിണറ്റിൽ മാലിന്യ നിക്ഷേപം*
Latest News


 

കുടിവെള്ള കിണറ്റിൽ മാലിന്യ നിക്ഷേപം*

 *മാഹി പോലീസ് സ്റ്റേഷന് മൂക്കിൻ തുമ്പത്തെ ,            "അല്ല "                     കൺപീലിയിലെ  കുടിവെള്ള കിണറ്റിൽ മാലിന്യ നിക്ഷേപം* 



മാഹി: ഒരിക്കലും വറ്റാത്ത ശുദ്ധജല കിണറ്റിൽ സാമൂഹ്യ വിരുദ്ധർ നിറയെ മാലിന്യം നിക്ഷേപിച്ചു. മാഹി പൊലീസ്റ്റേഷനു തൊട്ടടുത്തുള്ള  പു ഴയോര നടപ്പാതയിലേക്കുള്ള വ ഴിയിലെ കിണറ്റിലാണ് മാലിന്യങ്ങൾ തള്ളുന്നത്. 


പോലീസ് സ്റ്റേഷനോട്  ചേർന്ന് നില്ക്കുന്ന കിണർ എന്നു തന്നെ വിശേഷിപ്പിക്കാം


വർഷങ്ങളായി മത്സ്യത്തൊഴിലാളികളും പരിസരത്തെ കച്ചവടക്കാരുമൊക്കെ ഉപയോഗിച്ചിരുന്ന കിണറാണിത്.


 കിണറിന്റെ ആൾമറയ്ക്ക് കുറച്ചുകൂടി ഉയരം കൂട്ടി കമ്പിവലയിട്ടാൽ ഈ ശുദ്ധജല കിണർ സംരക്ഷിക്കാനാവും.


പോലീസ് സ്റ്റേഷന് തൊട്ടടുത്ത കിണറിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റു കിണറുകളുടെ അവസ്ഥ എന്താവുമെന്നാണ് നാട്ടുകാരുടെ സംശയം

Post a Comment

Previous Post Next Post