**വൈദ്യുതാലങ്കാര ദീപങ്ങൾ പ്രകാശിച്ചത് കുറച്ച് നേരം*
*ശോകമൂകമായി മാഹി*
'
മാഹി : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ
ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി മാഹിയിലെങ്ങും റാലികളും ആഘോഷങ്ങളും കൊണ്ടാടുമ്പോൾ , ഹർഘർ തിരംഗ ആഹ്വാനം പൊതുജനമേറ്റെടുത്ത് എല്ലാ കടകളിലും, വീടുകളിലും പതാക ഉയർത്തിയപ്പോൾ മാഹി പാർക്കും , ഗവൺമേണ്ട് ഹൗസും , മുനിസിപ്പാലിറ്റി ഓഫീസും , സിവിൽ സ്റ്റേഷനും , രാത്രി 11 മണിക്ക് ശേഷം വൈദ്യുതാലങ്കാര ദീപങ്ങൾ പ്രകാശിക്കാതെ ശോകമൂകമായിക്കിടന്നു.
കഴിഞ്ഞ വർഷം 14 ന് അർദ്ധരാത്രിയിലൊക്കെ ഈ ഓഫീസുകളൊകെ വൈദ്യുതാലങ്കാര ദീപങ്ങളാൽ മുങ്ങിയിരുന്നു.
ഇത്തവണ പോലീസ് സ്റ്റേഷനുകളും ,ഔട്ട് പോസ്റ്റുകളും മാത്രമാണ് അർദ്ധരാത്രിയിലും ദീപാലങ്കാരങ്ങളാൽ മുങ്ങിക്കിടന്നത്..
13 മുതൽ വീടുകളിൽ പോലും പതാക ഉയർത്തി ആഘോഷിക്കുമ്പോയാണ് സർക്കാർ ഓഫീസുകൾക്ക് ഈ ദുരവസ്ഥ വന്നത്
ഓഫീസുകളിൽ അലങ്കാര ദീപങ്ങൾ 14ന് സന്ധ്യ മുതൽ പ്രകാശിച്ചിരുന്നുവെങ്കിലും ഒരു നിശ്ചിത സമയത്തിന് ശേഷം ഓഫാക്കിയിടുകയായിരുന്നു.
മുൻ വർഷങ്ങളിലെ
സ്വാതന്ത്ര്യദിനത്തിൽ അർദ്ധരാത്രിയിൽ മാഹിപ്പാലം വഴി കടന്നു പോവുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് വൈദ്യുത ദീപങ്ങളിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന ടാഗോർ പാർക്ക് കണ്ണിന് കുളിരേകുന്ന ഒരു കാഴ്ച തന്നെയായിരുന്നു
Post a Comment