o പരാതി നൽകി.*
Latest News


 

പരാതി നൽകി.*

 *അഴിയൂർ ജി എം ജെ ബി സ്കൂൾ പി ടി എ, എം പി ടി എ ഭാരവാഹികൾ പഞ്ചായത്ത് സിക്രട്ടറിക്കും, പ്രസിഡന്റിനും പരാതി നൽകി.*




അഴിയൂർ : ജി. എം. ജെ. ബി വിദ്യാലയത്തിലെ അപകടാവസ്ഥയിൽ ആയ പഴയ കോൺക്രീറ്റ് കെട്ടിടം പൊളിച്ചു മാറ്റാൻ പി. ടി. എ,.  എം. പി. ടി. എ അംഗങ്ങൾ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ എത്തുകയും പി. ടി. എ പ്രസിഡൻ്റ് ശ്രീ. റിയാസ്, പി. എം പി. ടി.എ പ്രസിഡൻ്റ് ശ്രീമതി നിസ്ഫത്ത് എന്നിവരും മറ്റു അംഗങ്ങളും ചേർന്ന് വാർഡ് മെമ്പർ ശ്രീ സാജിദ് നെല്ലോളിയുടെ സാനിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ആയിഷ ഉമ്മറിനും പഞ്ചായത്ത് സിക്രട്ടറി ശ്രീ അരുണിന്യം നിവേദനം സമർപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് സ്റ്റാന്റിങ്ങ് കമ്മി ചെയർ പേഴ്സൻ ശ്രീമതി രമ്യ പി ടി എ ഭാരവാഹികളായ രാജേന്ദ്രൻ, സീനത്ത് കെ പി,നഫ്സീന, റുബീന, മുനീറ, നസിഹ, ഫൗമിന, ഹർഷിന, റസീന, ഷബാന എന്നിവർ പങ്കെടുത്തു.*
*പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും പ്രസിഡന്റും സിക്രട്ടറിയും വാഗ്ദാനം ചെയ്തു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രദ്ധയുണ്ടാകുമെന്നും പ്രസിഡന്റ് ശ്രീമതി ആയിഷാ ഉമ്മർ പറഞു. നിവേദനത്തിന്റെ കോപികൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമടക്കം ബന്ധപ്പെട്ട എല്ലാവർക്കും അയച്ചു.*

Post a Comment

Previous Post Next Post