മദ്യം റോഡിൽ പരന്നൊഴുകി
വടകര : വിവിധസ്ഥലങ്ങളിൽനിന്ന് പിടികൂടി വടകര എക്സൈസ് ഓഫീസിൽ സൂക്ഷിച്ച മദ്യശേഖരം നശിപ്പിക്കാനുള്ള ശ്രമത്തിനിടെ മദ്യം സമീപത്തെ റോഡിലേക്ക് പരന്നൊഴുകി. മാർക്കറ്റ് റോഡിൽനിന്ന് ചോളംവയൽ ഭാഗത്തേക്ക് പോകുന്ന റോഡിലേക്കാണ് മദ്യമൊഴുകിയത്. രൂക്ഷഗന്ധവും ഉയർന്നു. റോഡിലേക്ക് മദ്യമൊഴുകിയതോടെ രൂക്ഷത ശമിപ്പിക്കാൻ എക്‌സൈസ് സംഘം വെള്ളവുമൊഴുക്കി. കൃത്യമായ സംവിധാനമൊരുക്കാതെ മദ്യം നശിപ്പിക്കാൻ ശ്രമിച്ചതാണ് റോഡിലേക്ക് മദ്യമൊഴുകുന്നതിന് വഴിയൊരുക്കിയതെന്നാണ് ആരോപണം കാലങ്ങളായി പിടികൂടി നൂറുകണക്കിന് കുപ്പി വിദേശമദ്യം എക്സൈസ് ഓഫീസിലുണ്ട്. ഇവ ഒഴിവാക്കാൻ അനുമതി കിട്ടിയതുപ്രകാരമാണ് ഞായറാഴ്ച പുറത്തുനിന്ന് വിളിച്ച ജോലിക്കാരെ വെച്ച് എക്സൈസ് വകപ്പിൻ്റെ വാഹനം കയറ്റിയാണ് കുപ്പികളെല്ലാം നശിപ്പിച്ചത്.
Post a Comment