o ഏറാമല ഗ്രാമപഞ്ചായത്ത് ലോൺ ലൈസൻസ് സബ്‌സിഡി മേള**
Latest News


 

ഏറാമല ഗ്രാമപഞ്ചായത്ത് ലോൺ ലൈസൻസ് സബ്‌സിഡി മേള**

 * *ഏറാമല ഗ്രാമപഞ്ചായത്ത്                 ലോൺ ലൈസൻസ് സബ്‌സിഡി മേള*




     ഏറാമല ഗ്രാമ പഞ്ചായത്തിന്റെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ *ഓഗസ്റ്റ്  26*  തീയതി * വെള്ളിയാഴ്ച രാവിലെ*  *10.30* മണി മുതൽ പഞ്ചായത്ത് ഹാളിൽ വച്ച് ലോൺ ലൈസൻസ്  സബ്സിഡി മേള സംഘടിപ്പിക്കുന്നു. ബഹു.  ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷക്കീല ഈങ്ങോളി ഉദ്ഘാടനം നിർവഹിക്കും. തൽ ദിവസം ലോൺ സാൻഷൻ ലെറ്റർ വിതരണം, ലൈസൻസ് വിതരണം തുടങ്ങിയവ നടക്കുന്നതാണ്. മേഖലയിലെ പ്രധാനപ്പെട്ട എല്ലാ ബാങ്കുകളുടെയും മനേജർമാർ തൽ ദിവസം സന്നിഹിതരാവുന്നതാണ്. സംരംഭകർക്ക് അവരുമായി സംവദിച്ച്‌ ലോൺ അപേക്ഷകൾ നേരിട്ട് നൽകാൻ അവസരം ലഭിക്കുന്നതാണ്.


അതേ ദിവസം താഴെ പറയുന്നവ അപേക്ഷിച്ചു കൊടുക്കുന്നു:-


*കെ സ്വിഫ്റ്റ് acknowledgement* ( സംരംഭം തുടങ്ങി മൂന്ന് വർഷം വരെ പഞ്ചായത്ത് ലൈസൻസിൽ നിന്നും ഇളവ് നൽകൽ) ആവശ്യമായ രേഖകൾ:-

* ഫോൺ നമ്പർ ലിങ്ക് ചെയ്ത  ആധാർ കാർഡ്

*പാൻ കാർഡ്

* കടയുടെ കെട്ടിട നമ്പരും സർവ്വേ നമ്പരും


 *ഉദ്യം റജിസ്റ്ററേഷൻ* ( സുഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഗാർഹിക സംരംഭങ്ങൾക്കും അവശ്യമായ റജിസ്റ്ററേഷൻ) ആവശ്യമായ രേഖകൾ:-

* ആധാർ കാർഡ്

* പാൻ കാർഡ്

* ബാങ്ക് അക്കൗണ്ട് നമ്പർ & IFSC


 *Fssai ലൈസൻസ്* 

ആവശ്യമായ രേഖകൾ:-

* പാസ്പോർട്ട് സൈസ് ഫോട്ടോ

* ആധാർ കാർഡ്

ബന്ധപ്പെടേണ്ട നമ്പർ

----------------------------------      

 നവനീത് (വ്യവസായ വകുപ്പ് ഇന്റേൺ, ഏറാമല ഗ്രാമപഞ്ചായത്ത് ) :7594992651

Post a Comment

Previous Post Next Post