ജയിംസ് മാഷിൻ്റെ രാജ്യസ്നേഹത്തിന് സബർമതിയുടെ ബിഗ് സല്യൂട്ട്
മാഹി: സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ സ്വാതന്ത്രദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും സ്വന്തം വീട്ടിൽ പതാക ഉയർത്തി സമൂഹത്തിന് മാതൃകയായ ജയിംസ് സി ജോസഫിനെ സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ആദരിച്ചു.
സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ വെച്ചായിരുന്നു ആദരിക്കൽ.സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ രക്ഷാധികാരിയും മുൻ ആഭ്യന്തര മന്ത്രിയുമായ ഇ വൽസരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ജയിംസ് സി ജോസഫിനെ പൊന്നാടയണിയിച്ചു.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും ദേശീയ പതാക ഉയർത്താൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു.എന്നാൽ സ്കൂൾ വിദ്യാർത്ഥിയായ കാലം മുതൽ സ്വാതന്ത്ര ദിനത്തിലും റിപ്പ ബ്ലിക്ക് ദിനത്തിലും സ്വന്തം വീട്ടിൽ ദേശീയ പ താക ഉയർത്തി മറ്റുള്ള വരിൽ നിന്നും വ്യത്യസ്ഥനാണ് ഇദ്ദേഹം.മാഹി ഗവൺ ഹൈസ്കൂൾ ഫ്രഞ്ച് ഹൈസ്കൂൾ മലയാളം അദ്ധ്യാപകനായ ഇദ്ദേഹം സ്കൂളിലെ സ്വാത ദിനാഘോഷ ചടങ്ങിലേക്ക് പോകാറുള്ളത് വീട്ടിൽ പതാക ഉയർത്തി യ ശേഷമാണ്.
സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു സ്വാത ദിനത്തിന് ന്യൂ മാഹി മണ്ഡലം കോൺഗ്രസ്സ് പ്ര സിഡന്റ് എ രാമോട്ടി കംമ്പോണ്ടറുടെ വീട്ടിൽ ദേശീയ പതാക ഉയർത്തിയത് കണ്ടപ്പോൾ ഇത് വീടുകളിൽ ഉ യർത്താമോ എന്ന് രാമോട്ടി കംമ്പോണ്ടറോട് ചോദിച്ചു. തീർച്ചയായും ഉയർത്താം അടുത്ത സ്വാതന്ത്ര്യദിനം മുതൽ നീയും വീട്ടിൽ ഉയർത്തണമെന്ന കംമ്പോണ്ടറുടെ നിർദ്ദേശം ഏറ്റെടുത്ത വിദ്യാർത്ഥിയായ ജയിംസ് അദ്ധ്യാപകനായിട്ടും ആ പതിവ് മുടക്കിയില്ല. ഗാന്ധിയനും കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതാവുമായ പിതാവ് പരേതനാ യ സി ജോസഫ് ആണ് മകന് തലശ്ശേരി ഖാദി സ്റ്റോറിൽ നിന്നും ആദ്യ പതാക വാങ്ങി കൊടുത്തത്.
ആറ് വർഷം മുൻപ് മരണപ്പെടുന്നത് വരെ പതാക ഉയർത്താൻ മകനൊപ്പം പിതാവും ഉണ്ടായിരുന്നു. താൻ വീട്ടിൽ പതാക ഉയർത്തുന്നത് കണ്ട് പിന്നീട് പലരും വീടുകളിൽ പതാക ഉയർത്തുന്നതിൽ അഭിമാനമുണ്ടെന്ന് ജയിംസ് മാഷ് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ജയിംസ് മാഷ് മാഹി കേളേജ് യൂണിയൻ ചെയർമാനും മാഹി മേഖല കെ.എ സ്.യു പ്രസിഡൻറും ആയിരുന്നു. ഇപ്പോൾ സാമൂഹിക പ്രവർത്തനത്തിനൊപ്പം മാഹിയിലെ അദ്ധ്യാപക സംഘ ടനയായ ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിലും ഉണ്ട്.
Post a Comment