o സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ സ്വാതന്ത്രദിനാഘോഷം
Latest News


 

സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ സ്വാതന്ത്രദിനാഘോഷം

 സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ സ്വാതന്ത്രദിനാഘോഷം



സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ ആഭ്യന്തര മന്ത്രിയുമായ  ശ്രീ ഇ വത്സരാജിൻ്റെ ച അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്തു.       സ്വാതന്ത്രത്തിൻ്റെ എഴുപത്തിയാഞ്ചാം  വാർഷികത്തിൻ്റെ ഭാഗമായി വിഷ രഹിത ഭക്ഷണത്തിന് സബർമതിയുടെ കൈത്താങ്ങ് എന്ന പദ്ധതിയിൽ എഴുപത്തിയഞ്ച് പേർക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു. സബർമതി മുൻപ് നടത്തിയ ഓൺലൈൻ  മത്സരത്തിന്റെ വിജയികൾക്ക് സമ്മാനവിതരണവും  നടത്തി.

      മുപ്പത്തിയഞ്ച് വർഷമായി ആഗസ്റ്റ് പതിനഞ്ചിനും ജനുവരി ഇരുപത്തിയാറിനും മുടങ്ങാതെ തൻ്റെ വീട്ടിൽ ദേശീയ പതാക ഉയർത്തുന്ന ജയിംസ് സി ജോസഫ് മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.

   ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മാഹി മേഖലയിൽ പ്രതികൂല സാഹചര്യത്തിൽ നിന്നും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചാലക്കരയിലെ രമ്ന്യയെ ആദരിക്കുകയും സബർമതിയുടെ ഉപഹാരം നൽകുകയും ചെയ്തു. സബർമതി ചെയർമാൻ കല്ലാട്ട് പ്രേമചന്ദ്രൻ, മുൻ ചെയർമാർ പി സി ദിവാനന്ദൻ, ജയിംസ് സി ജോസഫ്, പ്രജിത്ത് പി വി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post