o സ്വീകരണം നല്‍കി
Latest News


 

സ്വീകരണം നല്‍കി


സ്വീകരണം നല്‍കി



മാഹി :നിഷ്പക്ഷം നിലപാട് അവതാരകന്‍ ബഹുമാനപ്പെട്ട    ഡോ.അനില്‍ മുഹമ്മദിന്  മാഹി സി.എച്ച് സെന്‍ററില്‍   വെച്ച്  സമുന്നതമായ  സ്വീകരണം നല്‍കി. സി.എച്ച്. സെന്‍റര്‍  പ്രസിഡന്‍റ്  എ.വി.യൂസഫ് ഡോ.അനില്‍ മുഹമ്മദിനെ പൊന്നാട അണിയിച്ചു. സ്വീകരണ യോഗത്തില്‍ സിദ്ധീക് ഹാജി   സ്വാഗതമാശംസിച്ചു.  പ്രസിഡന്‍റ് എ.വി.യൂസഫ് അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡന്‍റ്    ഇബ്രാഹീം ഹാജി      തൊണ്ടന്‍റവിട പരിപാടി ഉദ്ഘാടനം    ചെയ്തു. ഖാലിദ് കണ്ടോത്ത് ,  ഇ.കെ. മുഹമ്മദലി ,  ചാലക്കര    പുരുഷു എന്നിവര്‍     ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് മറ്റു പ്രമുഖ  വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. മാഹി സി.എച്ച്. സെന്‍ററിന്‍റെ   പ്രവര്‍ത്തനങ്ങളെപ്പറ്റി ഡോ.അനില്‍ മുഹമ്മദ്   അറിയുകയും മനസ്സിലാക്കുകയും ചെയ്തതിന്‍റെ ഭാഗമായി ഇനിയും ഒരുപാടു   പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍  നടത്തുവാന്‍ വേണ്ടതായ  നിര്‍ദ്ദേശങ്ങള്‍ വെക്കുകയും    സി.എച്ച്. സെന്‍ററിന്  മാഹിയില്‍    സ്വന്തമായി കെട്ടിടം പണിയേണ്ടതിന്‍റ ആവശ്യകത അദ്ദേഹം മുന്നോട്ടു     വെക്കുകയുമുണ്ടായി. പാവപ്പെട്ട  ജനങ്ങൾക്ക്     അത്താണിയാകാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


പരിപാടിയില്‍    എ.വി.അന്‍സാര്‍ നന്ദി ആശംസിച്ചു  സംസാരിച്ചു.

Post a Comment

Previous Post Next Post