o ഓർമ്മവസന്തം
Latest News


 

ഓർമ്മവസന്തം

 ഓർമ്മവസന്തം



അഴിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ (1970,71,72 വർഷങ്ങളിലെ) പൂർവ്വവിദ്യാർഥി കൂട്ടായ്മയും കുടുംബസംഗമവും വൈക്കം മുഹമ്മദ്‌ ബഷീർ ഓഡിറ്റോറിയത്തിൽ ഓർമവസന്തമായി കൊണ്ടാടി. ഹൈസ്കൂൾ വിദ്യാർഥിനികളുടെ മനസ്സ് നന്നാവട്ടെ എന്ന് തുടങ്ങുന്ന സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടി വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ്വ അധ്യാപകനുമായ പ്രൊ. കടത്തനാട്ട് നാരായണൻ,അപ്പുണ്ണി മാസ്റ്റർ, അഹമദ് മാസ്റ്റർ, രമടീച്ചർ എന്നിവരെ ആദരിച്ചു.      ഇ.എം. ദയാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്‌ട്രെസ് കെ.സജിത, പി.ടി.എ. പ്രസിഡന്റ്‌ നെല്ലോളി നവാസ്, ശ്രീധരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. മരണമടഞ്ഞ  സഹപാഠികൾക്ക് വേണ്ടി ഭരതൻ ചാപ്പയിൽ അനുശോചനം രേഖപ്പെടുത്തി.പ്രോഗ്രാം കൺവീനർ രാജൻ കൽഹാര സ്വാഗതവും എസ്.പി.ഹംസ നന്ദിയും പറഞ്ഞു. രണ്ടാമത്തെ സെഷനിൽ ദേശീയ അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ  സംവിധായകൻ സുവീരൻ അഴിയൂർ മുഖ്യ അഥിതിയായിരുന്നു.ഇ. എം. ഷാജിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പാട്ട്പുരാണം സദസ്സിനെ ആഹ്ലാദലഹരിയിലാക്കി.

Post a Comment

Previous Post Next Post