വ്യാപാരി കുടുംബ സംഗമവും ,അനുമോദനവും സംഘടിപ്പിച്ചു.
അഴിയൂർ പഞ്ചായത്ത് മർച്ചൻ്റ് അസോസിയേഷൻ (കെ.വി.വി.സ്) ആഭിമുഖ്യത്തിൽ ശംസുഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ വ്യാപാരി കുടുംബ സംഗമവും ,എസ്, എസ്.എൽ, സി, പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വടകര എം.എൽ.എ., കെ.കെ.രമ ഉൽഘാടനം ചെയ്തു.
മുതിർന്ന വ്യാപരികളെ ഗ്രാമ പഞ്ചായത്ത് ആയിഷ ഉമ്മർ ആദരിച്ചു.
വ്യാപാരികളുടെ മക്കളെ എ.കെ.ജലീൽ (വ്യാപാരി വ്യവസായി ഏകോപന സമിതി വടകര നിയോ ജക മണ്ഡലം പ്രസിഡണ്ട്) ആദരിച്ചു.
ചടങ്ങിൽ പി.കെ.രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.
ആയിഷ ഉമ്മർ, ജലീൽ എ കെ., സാലിം പുനത്തിൽ, കെ -ടി.ദാമോദരൻ ,ബാബു ഹരിപ്രസാദ്, ശംസുദ്ദീൽ മനയിൽ, എം.ടി.അരവിന്ദൻ ,മോഹൻ (ചോയ്സ് ) രാജേന്ദ്രൻ അനുപമ, എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി.
മഹമ്മൂദ് ഫനാർ;നൗഷ്ർ കേളോത്ത്, വിനയാനന്ദൻ, സരൂൺ, മുത്തു, പ്രേമൻ, അശോകൻ, പവിത്രൻ, ജയൻ അബി, രഗീഷ് കെ.സി, ബിറ്റു എം, ശ്രീജിദ്, എന്നിവർ നേതൃത്വം നൽകി
എല്ലാ വ്യാപാരികൾക്കും ഗിഫ്റ്റ് നൽകി.
Post a Comment