o അവയവദാന ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Latest News


 

അവയവദാന ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 അവയവദാന ബോധ വൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.



മാഹി ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേർസ് കേരള തലശ്ശേരി താലൂക്കിന്റെ യും നേതൃത്വത്തിൽ മാഹി ആരോഗ്യ വകുപ്പുമായി സംയുക്ത ആഭിമുഖ്യത്തിൽ  ബീനാ മനോഹരൻ മെമ്മോറിയൽ ട്രസ്റ്റ് അവയവദാന ബോധ വൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.







 ആഗസ്ത് 17, തീയതി രാവിലെ 10.30 ന് മാഹി ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ

മാഹി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ഡെപ്യൂട്ടി  ഡയറക്ടർ ഡോ .പവിത്രൻ ട്രസ്റ്റിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.അവയവ ദാന ക്യാമ്പയിൻ ലോഗോ പ്രകാശനവും  നടന്നു. മാനേജിംങ്ങ് ട്രസ്റ്റിയായ മനോഹരൻ അടിയേരി 3 ലക്ഷം രൂപ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി  കൈമാറി.


 കണ്ണൂർ ഹെൽത്ത് ഡെപ്യൂട്ടി  ഡയറക്ടർ   ലയൺ ഡോ. വി.കെ രാജീവൻ 

അവയവദാനം എന്ന വിഷയത്തിൽ ബോധ വൽക്കരണ ക്ലാസെടുത്തു. ചോദ്യോത്തര നിർവ്വഹണവും നടന്നു. സാമൂഹിക പ്രവർത്തക

സി.കെ രാജലക്ഷമി , ബി.ഡി കെ പ്രസിഡന്റ് റിയാസ് എന്നിവർ അവയവദാന സമ്മതം പത്രം ചടങ്ങിൽ വച്ച് ഡോ. രാജീവിന് കൈമാറി.


 ANM, ആശാ വർക്കർമാർ മാഹി മേഖലയിലെ മുഴുവൻ വീടുകളിലുമെത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും തുടർ പരിപാടി എന്ന നിലയിൽ അവയവ ദാനത്തിന് സന്നദ്ധരായവർക്ക് കൂടുംബ സമേതം കൗൺസലിംങ്ങ് ക്ലാസുകൾ നടത്തുo 


മയ്യഴിയിലും പരിസര പ്രദേശത്തുമുള്ള  മുഴുവൻ കലാ കായിക സാംസ്കാരിക, ചാരിറ്റി സംഘ്ടനകളേയും ഈ ക്യാമ്പയിന്റെ ഭാഗമാക്കാൻ മീറ്റിംങ്ങ് വിളിച്ചു ചേർക്കുമെന്ന് സംഘാടകർ അറിയിച്ചു.


 മാഹി

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. വിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാഹി ആശൂപത്രി സീനിയർ PHN  സിന്ദു സ്വാഗതം പറഞ്ഞു.  ബീനാ മനോഹരൻ മെമ്മോറിയൽ ട്രസ്റ് ചെയർമാൻ അജയകുമാർ, ട്രസ്റ്റ് സിക്രട്ടറിയും ലയൺസ് ഡിസ്ട്രിക്റ്റ് പെയിൻ ആൻഡ് പാലിയേറ്റിവ് ക്യാബിനറ്റ് സിക്രട്ടറിയുമായ

സജിത്ത് നാരായണൻ ട്രസ്റ്റ്

രക്ഷാധികാരിയായ Adv.T അശോക് കുമാർ, ട്രഷറർ പ്രദീശൻ  കെട്ടിനകത്ത് ബിഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് റിയാസ് , നിജിൽ രവീന്ദ്രൻ ലയൻസ് സിക്രടറി രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു.  വളവിൽ വൽസരാജ്, രമേഷ് ബാബു, ട്രഷറർ സന്തോഷ്, , അശോക് കുമാർ പി.കെ, അജിത്ത് വളവിൽ  എന്നിവർ നേതൃത്വം നൽകി.അവയവദാനവുമായി ബന്ധപ്പെട്ട് മാതൃകാ പ്രവർത്തനം നടത്തിയ ബീനാ മനോഹരൻ മെമ്മോറിയൽ മാനേജിംങ്ങ് ട്രസ്റ്റി മനോഹരൻ അടിയേരിയും കുടുംബവും ചടങ്ങിൽ സംബദ്ധിച്ച .....

Post a Comment

Previous Post Next Post