10501 ഒഴിവുകളിൽ നിയമനം നടത്തും-മുഖ്യമന്ത്രി
പുതുച്ചേരി :സർക്കാർ സർവ്വീസിലെ 56 വകുപ്പുകളിൽ 10501 ഒഴിവുകളിൽ പടിപടിയായി നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.രണ്ട് മാസത്തിനുള്ളിൽ എൽഡിസി ,യുഡിസി,അസിസ്റ്റൻറ് തസ്തികകളിലും,മൂന്നു മാസത്തിനുള്ളിൽ പോലീസ് വകുപ്പിലും നിയമനം നടത്തും.തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ ,വി എ ഓ,വി എ തസ്തികകളിൽ നിയമനം നടത്തും.വി എ തസ്തികയിൽ രണ്ട് വയസ്സ് ഇളവ് നൽകും.സർവ്വീസിലിരിക്കേ മരണമടഞ്ഞ ജീവനക്കാരുടെ അനന്തരാവകാശികളായ 120 പേരേയും സർക്കാർ സർവ്വീസിൽ നിയമിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം അറിയിച്ചു.

Post a Comment