മത്സ്യത്തൊഴിലാളികൾക്ക് 6500 രൂപ നൽകും-മന്ത്രി ലക്ഷ്മീനാരായണൻ
,പുതുച്ചേരി :മത്സ്യബന്ധന നിരോധിത കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന സഹായധനമായ 5500 രൂപ 6500രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് മന്ത്രി ലക്ഷ്മീനാരായണൻ നിയമസഭയിൽ അറിയിച്ചു.
1000 മത്സ്യത്തൊഴിലാളികൾക്ക് വാർദ്ധക്യ പെൻഷൻ നൽകും.
വാർദ്ധക്യ പെൻഷൻ ലഭിക്കുന്നവർ മരണമടഞ്ഞാൽ, സംസ്ക്കാര ചിലവിനായി , കുടുംബാംഗങ്ങൾക്ക് നൽകി വരുന്ന രണ്ടായിരം രൂപ പത്തായിരം രൂപയാക്കി വർദ്ധിപ്പിക്കും.
66.40 കോടി രുപ ചിലവിൽ കാരൈക്കൽ ,പുതുച്ചേരി മത്സ്യബന്ധന തുറമുഖങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു

Post a Comment