വടകര റാണി പബ്ലിക് സ്കൂളിലെ 10, 12 ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചടങ്ങിൽ റാണിയിലെ പൂർവ്വ വിദ്യാർത്ഥിയും UPSC എൻജിനീയറി സർവീസ് പരീക്ഷയിൽ ആൾ ഇന്ത്യാ 15-ാം റാങ്ക് ജേതാവും, റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറായ ബർജാസ് മുഹമ്മദ് വിശിഷ്ട അതിഥിയായി. പ്രിൻസിപ്പൽ ഗീതാലക്ഷ്മി സത്യനാഥൻ അധ്യക്ഷയായ ചടങ്ങിൽ വിദ്യാർത്ഥികളായ നവമി സ്വാഗതവും, ആദിൽ നന്ദിയും പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളായ ഡോക്ടർ രൂപ. ജയപാൽ, ചിത്ര വിനീത്, അഞ്ജലി പ്രതാപ് എന്നിവർ സംസാരിച്ചു. ലൗസി തോമസ്, പ്രസീത രാജൻ, ലത കെ, ഉഷ ബിജു, ജിഷ വി.പി. ബിന്ദു, ചേതന എന്നിവർ പങ്കെടുത്തു.വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

Post a Comment