o എരഞ്ഞോളി സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി
Latest News


 

എരഞ്ഞോളി സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി

 

എരഞ്ഞോളി സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി.



കുവൈത്ത് സിറ്റി:  എരഞ്ഞോളി സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ (50) ആണ് മരിച്ചത്.



കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു.


ഭാര്യ - ഷനില. മക്കള്‍ - നവ്ജ്യോത്, ആകാന്‍ഷാ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.


ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post