o പരിസ്ഥിതി ബോധവത്കരണ സെമിനാർ നടത്തി
Latest News


 

പരിസ്ഥിതി ബോധവത്കരണ സെമിനാർ നടത്തി

 

പരിസ്ഥിതി ബോധവത്കരണ സെമിനാർ നടത്തി




*മാഹി കോ ഓപ്പറേറ്റീവ് കോളേജിൽ വിദ്യാർഥികൾക്കായി പരിസ്ഥിതി ബോധവത്കരണ സെമിനാർ നടത്തി.*

മാഹി : ലോക പരിസ്ഥിതി ദിന ആചാരണത്തിന്റെ ഭാഗമായി മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയിൽ വിദ്യാർഥികൾക്കായ് വിവിധ മത്സര പരിപാടികളും, പരിസ്ഥിതി അവബോധ സെമിനാറും നടത്തി. 'കത്തുന്ന ഭൂമിയെ പച്ച ചൂടിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും,മാതൃഭൂമി യാത്ര മാസികയുടെ എഴുത്തുകാരനും കൂടി ആയ ശ്രീ. അസീസ് മാഹി സെമിനാർ അവതരിപ്പിച്ചു.




പ്രിൻസിപ്പാൾ ഡോ. വി കെ വിജയൻ അധ്യക്ഷതയിൽ നടന്ന പരിപാടി  ശ്രീ. സജിത്ത് നാരായണൻ(പ്രസിഡന്റ് MCCIT )ഉദ്ഘാടനം ചെയ്തു, അസിസ്റ്റന്റ് പ്രൊഫസർ (കോമേഴ്‌സ് ) ശ്രീമതി.ദിവ്യ സ്വാഗതവും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. എൻ. കെ.ഷിജിൻ, അസോസിയേറ്റ് പ്രൊഫ. ഡോ. കെ. വി ദീപ്തിഎന്നിവർ ആശംസകളും ,പി ജി.വിദ്യാർത്ഥിനി കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. തുടർന്ന് പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സര പരിപാടികളുടെ സമ്മാന ദാനവും നടന്നു.




Post a Comment

Previous Post Next Post