o *മാഹിയിൽ മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ* *എഡ്യൂക്കേഷൻ കോളേജ് വിദ്യാർത്ഥികൾ* *ലഹരി വിമുക്ത ബൈക്ക് റാലി നടത്തി..*
Latest News


 

*മാഹിയിൽ മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ* *എഡ്യൂക്കേഷൻ കോളേജ് വിദ്യാർത്ഥികൾ* *ലഹരി വിമുക്ത ബൈക്ക് റാലി നടത്തി..*

 *മാഹിയിൽ മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ* *എഡ്യൂക്കേഷൻ കോളേജ് വിദ്യാർത്ഥികൾ*
*ലഹരി വിമുക്ത ബൈക്ക് റാലി നടത്തി..*




മാഹി : മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയും , മാഹി ചൈൽഡ് ലൈനിന്റെയും ആഭിമുഖ്യത്തിൽ മാഹി കോ ഓപ്പറേറ്റീവ് കോളേജ് ക്യാമ്പസ്‌ മുതൽ മൂലക്കടവ് വരെ വിദ്യാർത്ഥികളുടെ ബൈക്ക് റാലി നടത്തി.



 രാവിലെ 11മണിക്ക് ആരംഭിച്ച ചടങ്ങിൽ മാഹി ചൈൽഡ് ലൈൻ  പ്രസിഡന്റ് ആയ ശ്രീ.എം. പി.ശിവദാസൻ  സ്വാഗതവും, പ്രിൻസിപ്പാൾ ഡോ. വി. കെ. വിജയൻ അധ്യക്ഷതയും വഹിച്ചു.



 മാഹി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. രാജശങ്കർ വെള്ളാട്ട് വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും റാലി ഫ്ലാഗ് ഓഫ്‌ ചെയ്യുകയും ചെയ്തു. പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിമുക്ത മുദ്രാവാക്യങ്ങൾ ഉയർത്തിയ  ബൈക്ക് റാലി ഏറെ ജനശ്രദ്ധ ആകർഷിച്ചു...



സമാപന സമ്മേളനം പുതുശ്ശേരി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ പ്രസീന ഉൽഘാടനം ചെയ്തു.

Post a Comment

Previous Post Next Post