o മാഹി ആശുപത്രിയുടെ ദുരവസ്ഥ
Latest News


 

മാഹി ആശുപത്രിയുടെ ദുരവസ്ഥ





 *പറയാൻ ആശുപത്രിയുണ്ട്* 
 *പക്ഷെ നോക്കാൻ ഡോക്ടർമാരില്ല.* 


മാഹി : മിക്ക കുട്ടികൾക്കും  പനി പടർന്നു പിടിച്ചിരിക്കുന്നു.

കാണിക്കാനായി മാഹി ആശുപത്രിയിലേക്ക് പോയാലോ ?


അവിടെ കുട്ടികളുടെ ഒപിയിൽ ആ കസേര ഒരു വർഷമായി ഒഴിഞ്ഞിട്ടാണുള്ളത്.


രണ്ട് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും നിയമനമുണ്ടായില്ല.



 കുട്ടികളുടെ ഡോക്ടറുടെ അഭാവം മാത്രമല്ല.

  പ്രസവവാർഡ് മാസങ്ങളായി ഏതാണ്ട് നിശ്ചലമാണ് . 


ബ്ലഡ് ബാങ്ക് ഇല്ലാതായതോടെയാണ് ഇവിടേക്ക് അഡ്മിഷൻ നടക്കാത്തത് . 


  മുൻപൊരു കാലത്ത്  എല്ലായ്പോഴും നിറഞ്ഞ് നിന്നിരുന്ന സ്ത്രീ /പുരുഷ മെഡിക്കൽ വാർഡുകളിലും , സർജറി വാർഡിലും നാമമാത്രമായ രോഗികളേയുള്ളൂ . 


ലൈസൻസ് ലഭിച്ചില്ലെന്ന   കാരണത്താൽ കാരണത്താൽ ബ്ളഡ്  ബാങ്ക് പ്രവർത്തിക്കുന്നില്ല. 



 നിസ്സാര രോഗങ്ങൾക്ക് പോലും  . തലശ്ശേരി , കോഴിക്കോട് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുകയാണ് .  


മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ് . വിരമിച്ച ജീവനക്കാർക്ക് പകരം നിയമനം നടക്കുന്നു മില്ല . 


സമീപകാലത്ത് മാത്രം ഇത്തരത്തിൽ പന്ത്രണ്ട് തസ്തികകൾ നികത്തപ്പെടേണ്ടതുണ്ട്.


 കൊവിഡിന് ശേഷം രോഗികളുടെ കുറവ് മൂലം കാലാവധി ആകാറായ മരുന്നുകൾ പുതുച്ചേരിക്ക് തിരിച്ചയക്കപ്പെടുകയാണ് .

രോഗമില്ലാത്തതിനാൽ രോഗികൾ കുറഞ്ഞതല്ല.


മാഹി ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം നേരാംവണ്ണം ലഭ്യമല്ലാത്തതിനാൽ രോഗികൾ  സമീപപ്രദേശത്തെ മറ്റു ആശുപത്രികളിലേക്ക് ചേക്കേറിയതിനാലാണ്.


 ടെലി മെഡിസിൻ സംവിധാനം , സി.ടി. സ്കാൻ , അ ൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ ഏറ്റവും നൂതനമായ സംവി ധാനങ്ങൾ വർഷങ്ങൾക്ക് മുന്നേ കൈവരിച്ച സർക്കാർ ആതുരാലയമാണിത് . എന്നാൽ ഇവയൊക്കെ ഇപ്പോൾ നോക്കുകുത്തിക ളായിട്ടുണ്ട് . ടെക്നീഷ്യനുമില്ല . മുമ്പ് നിത്യേന ആയിരത്തോളം പേർ ഒ.പി.യിലെത്തിയിരുന്നി ടത്ത് ഇപ്പോൾ മുന്നൂറ് പേരാണ് വരുന്നത് .

Post a Comment

Previous Post Next Post