മയക്ക് മരുന്നുമായി യുവാക്കൾ പിടിയിൽ
വടകര റെയിൽവേ സ്‌റ്റേഷന് സമീപം റെയിൽവെ കോട്ടേഴ്സ് റോഡിൽ വെച്ച് MDMA യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഓർക്കാട്ടേരി സ്വധേശികളായ രാമത്ത് വിഷ്ണു (21) പുനത്തിൽ സൂരജ് (25) എന്നിവരെ വടകര SIമാരായ നിജീഷ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കോഴിക്കോട് റൂറൽ ജില്ലയിൽ ജില്ലാ പോലീസ് മേധാവി ശ്രീ എ ശ്രീനിവാസ് IPS നേതൃത്വത്തിൽ നാർക്കോട്ടിക്ക് റെയ്ഡ് ശക്തമാക്കുന്നതിനിടയിൽ പട്രോളിംഗിനിടെ സംശയം തോന്നിയ ഇവരുടെ പൾസർ ബൈക്ക് പരിശോധിച്ചതിൽ കഞ്ചാവ് കിട്ടിയതിനെ തുടർന്ന് തഹസിൽ ദാരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ വിഷ്ണുവിൻ്റെ പാൻസിൻ്റെ പോക്കറ്റിൽ നിന്ന് 5 ഗ്രാം MDMA കണ്ടെത്തുകയായിരുന്നു.
Post a Comment