സ്ത്രീയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഓർക്കാട്ടേരി സ്വദേശികൾ അറസ്റ്റിൽ
മയ്യഴി: കഴിഞ്ഞ ദിവസം രാത്രി മാഹി പാറക്കൽ പെട്രോൾ പമ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇന്ധനം നിറയ്ക്കാൻ മാഹിയിൽ സുഹൃത്തിനോടൊപ്പം വന്ന കണ്ണൂർ മാട്ടുൽ സ്വദേശിനിയായ സ്ത്രീയെ അപമാനിക്കുകയും, ചോദ്യം ചെയ്ത സുഹൃത്തിനെയും , സ്ത്രീയെയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തി നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു.
എസ് ഐ, ഇ കെ രാധാകൃഷ്ണൻ , എ എസ് ഐ സതീശൻ ,ക്രൈം സ്വകാഡ് അംഗം ശ്രീജേഷ് സി വി, പോലീസ് കോൺസ്റ്റബിൾ സന്തോഷ് കുമാർ, ഹോം ഗാർഡ് വൈശാഖ് എന്നിവരടങ്ങിയ സംഘംഅറസ്റ്റ് ചെയ്തപ്രതികളെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
Post a Comment