പണം തട്ടിപ്പ്
ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് മാഹി പോലിസ്
മയ്യഴി: പന്തക്കൽ ഗോൾഡൻ റോക്ക് ബാറിൽ ജോലി ചെയ്ത് വന്നിരുന്ന കുന്നകുളത്തെ തിപ്പിലശ്ശേരി അമ്പലത്ത് വീട്ടിൽ നജീബ് (38)നെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷമാണ് ഒരുലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞതായി
പള്ളൂർ പോലീസ്സിൽ കേസ് രജിസ്റ്റർ ചെയ്ത്ത്.
കഴിഞ്ഞ കുറച്ച് കാലമായി പല സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മാഹി സർക്കിൾ ഇൻസ്പകൾ ആടലരസൻ്റ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്.
പന്തക്കൽ എസ് ഐ .പി പി ജയരാജ് ,ക്രൈം സ്വകാഡ് അംഗങ്ങളായ എ എസ് ഐ കിഷോർ, ശ്രീജേഷ് സി വി എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
Post a Comment