o നാട് ഒന്നിച്ച് അഴിയൂരിൽ പൊതുശ്മശാനത്തിന് വഴി സ്ഥലം വിലക്ക് വാങ്ങി പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു
Latest News


 

നാട് ഒന്നിച്ച് അഴിയൂരിൽ പൊതുശ്മശാനത്തിന് വഴി സ്ഥലം വിലക്ക് വാങ്ങി പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു

 നാട് ഒന്നിച്ച് അഴിയൂരിൽ പൊതുശ്മശാനത്തിന് വഴി സ്ഥലം വിലക്ക് വാങ്ങി പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു



അഴിയൂരിൽ പൊതുശ്മശാനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിലങ്ങു തടിയായ വഴി സ്ഥലം 5 ഭൂവുടമകളിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ വിലക്ക് വാങ്ങി ,ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് പിരിച്ചെടുത്ത തുക ഭു ഉടമകൾക്ക് കൈമാറുകയും സ്ഥലത്തിന്റെ രേഖകൾ പഞ്ചായത്തിന് ലഭിക്കുകയും ചെയ്തു . 18 വാർഡുകൾ നിന്നായി 487850 രൂപയാണ് പിരിഞ്ഞു കിട്ടിയത്. എട്ട് ,പതിനേഴ് വാർഡുകളിൽ നിന്ന് 34000 രൂപ വീതവും മൂന്നാം വാർഡിൽ നിന്ന് 33000 രൂപയും 5,6,13 വാർഡുകളിൽ നിശ്ചയിച്ച ക്വാട്ടയായ മുപ്പതിനായിരം രൂപക്ക് മുകളിലും പണം പിരിഞ്ഞു കിട്ടിയിട്ടുണ്ട്. ശ്മശാനത്തിലേക്ക് റോഡിൽനിന്ന് എത്താനുള്ള 5 ഭൂ ഉടമകൾക്കാണ് 75000 രൂപ വീതം ആകെ 375000 രൂപയാണ് പഞ്ചായത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ കൈമാറിയത് ,നോട്ടറി വക്കീൽ മുഖേന സ്ഥലത്തിൽ നിന്ന് മുന്ന് മീറ്റർ വീതിയിൽ റോഡ് നിർമിക്കാനാവിശ്യമായ സ്ഥലത്തിന്റെ രേഖകൾ ഭൂഉടമകൾ ഒപ്പിട്ട് പഞ്ചായത്തിന് നൽകി.ശ്മശാന നിർമാണത്തിന് 6210000/- രൂപയുടെ പ്രൊജക്ട് പാസ്സാക്കി ,സിൽക്ക് എന്ന സർക്കാർ ഏജൻസിക്ക് നിർമ്മാണം ഏൽപ്പിച്ചിരുന്നു.



 ജി എസ് ടി വർദ്ധിച്ചതിനാലും,2018 ലെ എസ്റ്റിമേറ്റ് നിരക്ക് പുതുക്കിയതിനാലും പുതുക്കിയ നിർമാണ ചിലവ് നികുതിയടക്കം 95 ലക്ഷം രൂപയാണ്. അടുത്തദിവസം തന്നെ സിൽക്കുമായി കരാറിൽ ഏർപ്പെട്ടു ശ്മശാനത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചേർന്ന് നടത്തിയ യോഗത്തിലാണ് വാർഡ് കേന്ദ്രീകരിച്ച് വഴിസ്ഥലത്തിനു പിരിവ് നടത്താൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക റസീപ്റ്റ് ബുക്കും നോട്ടീസും അച്ചടിച്ച് നൽകിയിരുന്നു. ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച 40 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചുമാണ് ശ്മശാനം നിർമ്മിക്കുന്നത്. ഉടൻ പണം ചിലവഴിച്ചില്ലെങ്കിൽ തുക നഷ്ടപ്പെട്ട് പോകുന്നതു കൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ വഴി സ്ഥലം വാങ്ങാൻ പണം സ്വരൂപിച്ചത്. പണം വിതരണം ചെയ്യുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രൊജക്റ്റ് സംബന്ധിച്ച് വിശദീകരണം നടത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ശ്മശാനത്തിന് വേണ്ടി പ്രവർത്തിച്ച മുൻ ജനപ്രതിനിധികൾ, സ്ഥലം ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു



Post a Comment

Previous Post Next Post