കാലാവധി കഴിഞ്ഞ മരുന്നുകളും മാലിന്യവും പൊതു സ്ഥലത്ത് തള്ളിയ സ്ഥാപനത്തിനെതിരെ പിഴ ചുമത്തി
ന്യൂമാഹി: കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പൊതു സ്ഥലത്ത് തളളിയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് ന്യൂമാഹി പഞ്ചായത്ത് അധിതൃതർ പിഴ ചുമത്തി.
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപമുള്ള കലുങ്കിന് അടിയിലാണ് ഇവ നിക്ഷേപിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇവ കണ്ടെത്തിയത്.
പഞ്ചായത്ത് അധികൃതർ ഉടനടി തന്നെ സ്ഥലം സന്ദർശിക്കുകയും സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു. ന്യൂമാഹിയിലെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലെയാണ് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് അധികൃതർക്ക് തെളിവ് ലഭിച്ചിരുന്നു. ട്രസ്റ്റിൻ്റെ സെക്രട്ടറിക്ക് വ്യാഴാഴ്ച നോട്ടീസ് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു അറിയിച്ചു. കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകൾ അലക്ഷ്യമായും ഉത്തരവാദിത്വമില്ലാതെയും കൈകാര്യം ചെയ്ത ക്ലിനിക്കിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനാടത്ത് ആവശ്യപ്പെട്ടു.
Post a Comment