*എസ്ഡിപിഐ യുടെ ജാഗ്രത സന്ദേശ യാത്ര*
മാഹി: നാടിൻ്റെ സ്വസ്ഥത തകർക്കുന്ന ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.സി ജലാലുദ്ധീൻ നയിക്കുന്ന ജാഗ്രത സന്ദേശ യാത്രയ്ക്ക് എസ്.ഡി.പി.ഐ മാഹി മണ്ഡലം കമ്മിറ്റി മാഹിപ്പാലത്ത് സ്വീകരണം നൽകി.
ജില്ലാ കമ്മിറ്റിയംഗം സി.കെ ഉമ്മർ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ജില്ലാ ജനറൽ സെക്രട്ടരി ബഷീർ കണ്ണാടിപ്പറമ്പ് ഉത്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റനെ മണ്ഡലം കമ്മിറ്റി നേതാക്കൾ ഷാൾ അണിയിച്ച് മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. സ്വീകരണച്ചടങ്ങിന് അദ്ദേഹം നന്ദി പറഞ്ഞു. ഹൈദർ അലി ചാലക്കര, ഫജൽ പള്ളൂർ, നൗഷാദ് ചാലക്കര, അഫീൽ ഈസ്റ്റ് പള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment