മാലിന്യ ശേഖരണ ലോറിക്ക് തീ പിടിച്ചു
മയ്യഴി : ഇന്നലെ രാവിലെ 11.30 ഓടെയാണ് മാഹി നഗരസഭയുടെ മാലിന്യം ശേഖരിക്കുന്നതിന് കരാർ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുടെ ലോറിക്ക് തീപിടിച്ചത്. ചെറുകല്ലായിയിൽനിന്ന് മുകളിലേക്കുള്ള റോഡിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതിലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.
ഗവ . എൽ.പി സ്കൂളിൻറ അടുത്തുള്ള റോഡിലാണ് സംഭവം .
നാട്ടുകാരും മാഹി അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു . ലീഡിങ് ഫയർമാൻ ടി.സുരേന്ദ്രൻ , ഫയർ മാൻമാരായ ടി.വി.വിനോദ് , വി . ശ്രീജിത്ത് , ഡ്രൈവർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാ ണ് തീയണച്ചത് .
അതിന് കുറച്ച് സമയം മുമ്പ് ചാലക്കര ഡിസ്പെൻസറി സ്ഥിതിചെയ്യുന്ന പറമ്പിലെ കുറ്റിക്കാടുകളിലും തീപടർന്നിരുന്നു. സമീപത്തെ കത്തിക്കൊണ്ടിരിക്കു 7 മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാറ്റിൽ തീ പടർന്നതാണെന്ന് കരുതുന്നു .
മാഹി അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത് .
Post a Comment