o ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

 ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു



മാഹി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ നിന്ന് പിറവിയെടു ചിത്രകലാ ക്യാമ്പിൻ്റെ സമാപനം ഉൽഘാടനം ചെയ്തു ത്ത 'ജലമർമ്മരം' ചിത്രകലാ കേമ്പ് അനേകരെ ആകർഷിച്ചു.

മനുഷ്യൻ്റെ അശാസ്ത്രീയമായ ഇടപെടൽ കാരണം അനുദിനം നാശത്തിൻ്റെ വക്കിലേക്ക് അതിവേഗം ഒഴുകിക്കൊണ്ടിരിക്കുന്ന  നദികളെസംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് മയ്യഴിപ്പുഴയോരത്ത് ചിത്രകലാ കേമ്പ് സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടങ്ങളാണ് പുഴകൾ എന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ടെന്ന് അനുവാചകരെ ബോദ്ധ്യപ്പെടുത്തുന്ന രചനകളാണ് കേമ്പിൽ രചിക്കപ്പെട്ടത്.

മാഹി ലയൺസ് ക്ലബ്ബിൻ്റെയും മാഹി മലയാള കലാഗ്രാമത്തിൻ്റെയും സഹകരണത്തോടെ നടന്ന  ചിത്രകലാ ക്യാമ്പിൻ്റെ സമാപനം രമേശ് പറമ്പത്ത് എംഎൽഎ ഉൽഘാടനം ചെയ്തു. ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.രാജേഷ് വി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സജിത് നാരായണൻ, രാജേന്ദ്രൻ സംസാരിച്ചു.

ജലമർമ്മരം ജനറൽ ഡയറക്ടർ പ്രഭ കുമാർ ഒഞ്ചിയം,

മയ്യഴി ക്യാമ്പ് ഡയറക്ടർ

രാജീവ് ചാം,

കോഡിനേറ്റർ വത്സൻ പിലാവുള്ളതിൽ നേതൃത്വം നൽകി.


Post a Comment

Previous Post Next Post