സന്നദ്ധ രക്തദാന ക്യാമ്പും,രക്തഗ്രൂപ്പ് നിർണയ ക്യാമ്പും നടന്നു
തലശ്ശേരി :ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ ആഭിമുഖ്യത്തിൽ മുനീറുൽ ഇസ്ലാം മദ്രസ കമ്മിറ്റി പുത്തൂർ കുണ്ടുങ്ങരന്റെ സഹകരണത്തോടെ മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പും മെഡിനോവ പാനൂരിന്റെ സഹായത്തോടെ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും 2022 മാർച്ച് 3 ന് വ്യാഴം രാവിലെ 9.30 മുതൽ 2 മണി വരെ പാനൂർ പുത്തൂരിലെ മുനീറുൽ ഇസ്ലാം മദ്രസാ ഹാളിൽ വെച്ച് നടന്നു.
ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിങ്ങ് തലശ്ശേരി താലൂക്ക് പ്രസിഡന്റ് ഷാഹിനാ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മദ്രസ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു, ബി ഡി കെ ജില്ലാ ജോ : സെക്രട്ടറി സഫീർ പാനൂർ മദ്രസാ കമ്മി അംഗം എ കെ മഷൂദ്, ഡോ: മോഹൻ ദാസ് എന്നിവർ ആശംസ അറിയിച്ചു, രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ: മോഹൻദാസിൽ നിന്ന് മദ്രസ കമ്മിറ്റി അംഗം പി കെ മുസ്തഫ ഏറ്റുവാങ്ങി. ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് സ്വാഗതവും ഷക്കീല പാനൂർ നന്ദിയും പറഞ്ഞു.
രക്തദാന ക്യാമ്പിന് ഇസ്രത്ത് എം സി സി, അരുൺ എം സി സി, മുംമ്ത്താസ്, അനസ്സ് പാനൂർ, റയീസ് പാനൂർ, ജസീല, സനീഷ് മെഡിനോവ എന്നിവർ നേതൃത്വം നൽകി
Post a Comment