o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ

 


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ഇന്ന് കുംഭ ഭരണി*


*💠ലോക ടെന്നീസ് ദിനം*


*💠പ്ലാന്റ് പവർ ദിനം*


*💠കാസിമിർ പുലാസ്കി ദിനം*


*💠ദേശീയ ബി ഹാർഡ് ദിനം*


*💠നാഷണൽ ക്രൗൺ റോസ്റ്റ് ഓഫ് പോർക്ക് ഡേ*


*💠ദേശീയ ധാന്യ ദിനം (യു.എസ്.എ)*


*💠അധ്യാപക ദിനം (അൽബേനിയ)*


*💠തൊഴിലാളി ദിനം (ഓസ്‌ട്രേലിയ)*


*💠സുലൈമാനിയ വിമോചന ദിനം (ഇറാഖ്)*


*💠അലക്സാണ്ടർ ഗ്രഹാം ബെൽ ദിനം (കാനഡ)*


*💠ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ തൊഴിലാളി ദിനം (തുർക്ക്മെനിസ്ഥാൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1600* - ```പോർട്ടുഗീസ് - സാമൂതിരി സംയുക്ത സൈന്യം കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ കോട്ടയ്ക്കൽകോട്ട ഉപരോധിച്ചു.```


*🌐1799* - ```പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.```


*🌐1814* - ```ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.```


*🌐1876* - ```അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.```


*🌐1881* - ```സതേൺ യൂണിവേഴ്സിറ്റി ന്യൂ ഓർലിയാൻസിൽ തുറന്നു.```


*🌐1911* - ```മെക്സിക്കൻ വിപ്ലവം.```


*🌐1944* - ```ബർമയിൽ ജപ്പാൻ ആക്രമണം ആരംഭിച്ചു.```


*🌐1954*  - ```റഷ്യ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഐസ് ഹോക്കി മത്സരത്തിൽ കിരീടം നേടി.```


*🌐1955* - ```തകഴിയുടെ നോവൽ ചെമ്മീൻ ആദ്യമായി കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു.```


*🌐1965* - ```ബ്ലഡി സണ്‍ഡേ' - അലബാമയില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ സൈന്യത്തിന്‍റെ ആക്രമണം.```


*🌐1968*  - ```ബി‌ബി‌സി ആദ്യമായി ടെലിവിഷനിൽ നിറങ്ങളിൽ വാർത്തകൾ പ്രക്ഷേപണം ചെയ്തു.```


*🌐1969* - ```ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.```


*🌐1987* - ```സുനിൽ ഗവാസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി.```


*🌐1989* - ```സൽമാൻ റുഷ്ദിയുടെ "സാത്താനിക് വേഴ്സസ്" എന്ന പുസ്തകത്തെച്ചൊല്ലി  ഇറാൻ ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.```


*🌐1996* - ```പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യസർക്കാർ രൂപം കൊണ്ടു.```


*🌐2009* - ```റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മസ്സെരെൻ ബാരക്കിൽ മറ്റു രണ്ട് പടയാളികൾക്ക് മുറിവേല്ക്കുകയും കുഴപ്പങ്ങളുടെ അവസാനം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനികർ മരിക്കുകയും ചെയ്തു.```


*🌐2009* - ```മറ്റു നക്ഷത്രങ്ങളെ ചുറ്റി കറങ്ങുന്ന ഭൂമിസമാന ഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നാസ കെപ്ലർ ടെലസ്കോപ്പ് വിക്ഷേപിച്ചു.```


*🌐2009*  - ```17 വയസ്സ് മാത്രം പ്രായമുള്ള ബ്രസീലിയൻ സോക്കർ താരം നെയ്മർ സാന്റോസിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുന്നു.```


*🌐2017* - ```ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ ധീരയായ പെൺകുട്ടി എന്ന വെങ്കല പ്രതിമ സ്ഥാപിച്ചു.```


*🌐2018* - ```വാസ്തുശിൽപകലയിലെ പരമോന്നത ബഹുമതിയായ പ്രിറ്റ്സ്കർ പുരസ്കാരം (65 ലക്ഷംരൂപ) ബാൽകൃഷ്ണ വി.ദോഷിക്ക്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ചെമ്മനം ചാക്കോ* - ```ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 15). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു. ഇവർ പിന്നീട്‌ യോജിപ്പിലെത്തി.```


*🌹എം.എൻ. നമ്പ്യാർ* - ```വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് എം.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 - നവംബർ 19, 2008). തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.```


*🌹ടി.വി. ശങ്കരനാരായണൻ* - ```പ്രമുഖനായ കർണാടക സംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ(തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായണൻ, ജനനം :7 മാർച്ച് 1945). പദ്മഭൂഷൺ (2003) ,

 ശെമ്മാംങ്കുടി ശ്രീനിവാസ അയ്യർ പുരസ്‌കാരം , സംഗീത കലാരത്‌ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് , മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി എന്നീ പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്.```


*🌹നരി കോൺട്രാക്റ്റർ* - ```നരിമാൻ ജംഷഡ്ജി (നരി) കോണ്ട്രാക്റ്റർ (ജനനം: മാർച്ച് 7, 1934) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്നു. ആദ്യ ഫസ്റ്റ് ക്ലാസ് മൽസരത്തിൽ പരിക്കേറ്റ ഗുജറാത്ത് ക്യാപ്റ്റനു പകരമായി കളത്തിലിറങ്ങാൻ ഭാഗ്യം ലഭിച്ച നരി കോണ്ട്രാക്റ്റർ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടി കഴിവു തെളിയിച്ചു. ആർതർ മോറിസിനു ശേഷം ആ നേട്ടം കൈ വരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്‌ ഇദ്ദേഹം.```


*🌹അനുപം ഖേർ* - ```ഹിന്ദി ചലച്ചിത്രത്തിലെ ഒരു സ്വഭാവ, ഹാസ്യനടനാണ് അനുപം ഖേർ (ജനനം: മാർച്ച് 7, 1954). 200 ലധികം ഹിന്ദി ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇം‌ഗ്ലീഷ് സിനിമയിലും ഖേർ അഭിനയിച്ചിട്ടുണ്ട്. 1982 ൽ ആഗ്‌മാൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഖേർ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1984 അദ്ദേഹം സാരാം‌ശ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുമെന്ന് കർമ(1986), ഡാഡി(1989) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തെളിയിച്ചു. ചില മികച്ച ടി.വി. ഷോകളും അനുപം ഖേർ അവതരിപ്പിച്ചിട്ടുണ്ട്. സേ ന സം‌തിം‌ഗ് ടു അനുപം അങ്കിൾ, സവാൽ ദസ് കരോട് ക എന്നിവ അവയിൽ പ്രധാനമാണ്.```


*🌹ഇ.എൽ. ജെയിംസ്* - ```ബ്രിട്ടീഷ് നോവലിസ്റ്റാണ് ഇ.എൽ. ജെയിംസ് എന്ന പേരിലെഴുതുന്ന എറീക്ക മിച്ചൽ(ജനനം : 7 മാർച്ച് 1963) . ഇവർ രചിച്ച ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന രതി നോവൽ ത്രയം 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായാണ് കണക്കുകൾ. നോവലിന്റെ 100 മില്യൺ കോപ്പികളോളം വിറ്റഴിഞ്ഞു. സ്നോ ക്വീൻസ് ഐസ് ഡ്രാഗണഅ്‍ എന്ന പേരിലായിരുന്നു ആദ്യ രചനകൾ. പിന്നീട് ഇ.എൽ. ജെയിംസ് എന്ന പേര് സ്വീകരിച്ച് എഴുതിയ ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന നോവൽ ത്രയം വിൽപ്പനയിലും ജനപ്രീതിയിലും ശ്രദ്ധേയമായി.```


*🌹എ.എം. കല്ല്യാണകൃഷ്ണൻ നായർ* - ```ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (ജനനം മാർച്ച് 7, 1926 - മരണം മേയ് 13, 2008). നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്.```


*🌹ഗുലാം നബി ആസാദ്* - ```ഗുലാം നബി ആസാദ്(ജനനം-മാർച്ച് 7, 1949) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. , രണ്ടാം മൻമോഹൻ സിംഗ്കു സർക്കാരിൽ ആരോഗ്യംകുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ടിരിന്നു നിലവിൽ രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹം.```


*🌹ജെ.പി. ഗിൽഫോർഡ്* - ```അപഭ്രംശചിന്തയെയും, സംവ്രജനചിന്തയെയും തമ്മിൽ വേർതിരിച്ചു കാണുന്നതിനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയ വ്യക്തിയാണ് അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ജെ.പി. ഗിൽഫോർഡ് (ജ: മാർച്ച് 7, 1897, – മ: നവം: 26, 1987). മനുഷ്യ ബുദ്ധിയെ അളക്കുന്നതിനുള്ള മാനകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും ഗിൽഫോർഡ് വലുതായ പങ്കു വഹിച്ചിട്ടുണ്ട്.```


*🌹റേച്ചൽ വൈസ്* - ```അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക അഭിനേത്രിയാണ് റേച്ചൽ ഹാന വൈസ് (ജനനം : 7 മാർച്ച് 1970). ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം എബൗട്ട് എ ബോയ് എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ ദ കോൺസ്റ്റന്റ് ഗാർഡ്നർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചു.```


*🌹വലീദ് ബിൻ തലാൽ* - ```വലീദ് ബിൻ തലാൽ എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽസഊദ് (ജനനം 7 മാർച്ച് 1955) സൗദി രാജകുടുംബാംഗവും സൗദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനുമാണ്. പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനും ആയ ഇദ്ദേഹം ഫോബ്സ് മാസികയുടെ 2010 മാർച്ചിലെ കണക്കുപ്രകാരം ലോകത്തെ 19-ാമത് സമ്പന്നനാണ്. അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ പ്രാഗല്ഭ്യത്തെ അഭിനന്ദിച്ചുകൊണ്ട് ടൈം മാസിക വലീദിനെ അറേബ്യയിലെ വാറൻ ബുഫറ്റ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി.```


*🌹കെ. ശിവദാസൻ* - ```ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007). 1960-ൽ ഇദ്ദേഹം സി.പി.ഐ.യിൽ നിന്നും കോൺഗ്രസിലേക്ക് ചേർന്നു. 1963 മുതൽ പതിനാറുവർഷത്തോളം കാട്ടാക്കട പഞ്ചായത്തംഗമായിരുന്നു. കെ.പി.സി.സി. അംഗം, കയർ കോർപറേഷൻ ഡയറക്ടർ ബോർഡംഗം, ഖാദി ഗ്രാമവികസന ബോർഡംഗം, ജില്ലാ മോർട്ടേജ് ബാങ്ക് അംഗം, പിന്നോക്ക ക്ഷേമവികസന കോപ്പറേഷൻ ചെയർമാൻ (1982-85), തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.```


*🌹സ്റ്റാൻലി മില്ലർ* - ```ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007). 1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.```


*🌹തലേക്കുന്നിൽ ബഷീർ* - ```കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ (ജനനം മാർച്ച് 7, 1945). രാജീവ്‌ഗാന്ധി സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ബോംബെ രവി* - ```ഇന്ത്യൻ ചലചിത്രമേഖലയിലെ പ്രമുഖനായ ഒരു സംഗീത സംവിധായകനാണ്'ബോംബെ രവി എന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012). ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അൻപതോളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. ഗുജറാത്ത്, കേരള സംസ്ഥാന അവാർഡുകളടക്കം ഇരുപതിലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാഷ്ട്രം 1971-ൽ പത്മശ്രീ നൽകി ആദരിച്ചു.പ്രതിഭാശാലിയായ രവിയുടെ ജനപ്രിയ ഗാനങ്ങൾ സിനിമകളെ ഹിറ്റുകളാക്കി. മെലഡി ഗാനങ്ങൾക്ക് അനുയോജ്യമായ മോഹനമായിരുന്നു ബോംബെ രവി മലയാളത്തിൽ ഏറ്റവും അധികം ഉപയോഗിച്ചത്. മോഹന രാഗത്തിൽ 13 ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[6] ശുദ്ധധന്യാസി, കല്യാണി, ഹിന്ദോളം തുടങ്ങിയ രാഗങ്ങളിലും മലയാളത്തിൽ അദ്ദേഹം ഗാനങ്ങൾ തീർത്തിട്ടുണ്ട്. പാർവണേന്ദു മുഖി പാർവതീ നീയീശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞു എന്ന തിരുവാതിര പാട്ട് കേട്ടാൽ അത് മലയാളിയല്ലാത്ത ഒരാൾ ചെയ്തതാണെന്ന് തോന്നുമോ? ഇത്ര മധുരിക്കുമോ പ്രേമം എന്നു കേൾക്കുമ്പോൾ ആർക്കും പ്രേമിക്കാൻ തോന്നും.. 2005ൽ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകർന്ന അവസാനത്തെ മലയാള ചലച്ചിത്രം.```


*🌷ജി.ബി. പന്ത്* - ```ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന്‌ 1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.```


*🌷സ്റ്റാൻലി കുബ്രിക്ക്* - ```ഒരു അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമാണ് സ്റ്റാൻലി കുബ്രിക്ക്(ജൂലൈ 26, 1928 - മാർച്ച് 7, 1999). അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ബ്രിട്ടനിലെ ജീവിതത്തിനിടെയാണ് പുറത്തിറങ്ങിയത്. ഇദ്ദേഹം ഏറ്റവും മികച്ച സിനിമാ സംവിധായകരിലൊരാളായി കണക്കാക്കപ്പെടുന്നുണ്ട്. നോവലുകളുടെയോ ചെറുകഥകളുടെയോ ചലച്ചിത്രാവിഷ്കാരങ്ങളാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും (ഉദാഹരണം 2001: എ സ്പേസ് ഒഡീസി), വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതി‌ഹാസികചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും ഇദ്ദേഹം ചലച്ചിത്രമാക്കിയിട്ടുണ്ട്.```


*🌷പരമഹംസ യോഗാനന്ദൻ* - ```നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ജനുവരി 5, 1893–മാർച്ച് 7, 1952). ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു.```


*🌷ഇഡ ബാർണി* - ```ഇഡ ബാർണി (നവംബർ 6, 1886 – മാർച്ച് 7, 1982) ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയാണ്. 150,000 നക്ഷത്രങ്ങളുടെ ആസ്ട്രോമെട്രിക് അളവുകൾ 22 വാല്യങ്ങളായി അവർ പ്രസിദ്ധീകരിച്ചു. ഇതവരെ പ്രസിദ്ധയാക്കി. 1952ലെ വാനശാസ്ത്രത്തിൽ ആനി ജെ കാനൻ അവാർഡ് നേടി.```


*🌷ജി. കാർത്തികേയൻ* - ```കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015). 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.```


*🌷തോമസ് അക്വീനാസ്* - ```പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും ഏറ്റവും അറിയപ്പെടുന്ന സ്കൊളാസ്റ്റിക് ചിന്തകനുമാണ്‌ തൊമസ് അക്വീനാസ്. പതിമൂന്നാം നൂറ്റാണ്ടിലാണ്‌‍(1225-മരണം 7 മാർച്ച് 1274) അദ്ദേഹം ജീവിച്ചിരുന്നത്. ക്രൈസ്തവ സിദ്ധാന്തങ്ങളുടെ ദാർശനിക വിശദീകരണത്തിന് ഒരു പുതിയ മാനം നൽകിയത് അക്വീനാസാണ്. വിശുദ്ധ ആൽബർട്ടിന്റെ ശിഷ്യന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. അരിസ്റ്റോട്ടലിന്റെ തത്ത്വചിന്തയെ ക്രൈസ്തവ സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ചതാണ് അക്വിനാസിന്റെ മൗലിക സംഭാവനയായി കരുതപ്പെടുന്നത്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (07-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 ഇന്നത്തെ ചിന്താവിഷയം 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കുഞ്ഞിരാമായണം  

രാവിലെ 10 മണിക്ക് 

🎬ബാഹുബലി 2  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിവാൽ കല്യാണം 

വൈകിട്ട് 3.50 ന്     

🎬പ്രജാപതി  

രാത്രി 7 മണിക്ക്

🎬ആറാം തമ്പുരാൻ 

രാത്രി 10.15 ന് 

🎬ഒരു ഇന്ത്യൻ പ്രണയകഥ 


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച 

ഉച്ചയ്ക്ക് 12 മണിക്ക്  

🎬യുവജനോത്സവം 

വൈകിട്ട് 3 മണിക്ക് 

🎬ചകോരം  


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക് 

🎬സർ സി.പി. 

 

*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കിണ്ണം കട്ട കള്ളൻ 

രാവിലെ 10 മണിക്ക് 

🎬ഉദ്യാനപാലകൻ 

ഉച്ചയ്ക്ക് 1 മണിക്ക്

🎬കുസൃതികുറുപ്പ്  

വൈകിട്ട് 4 മണിക്ക്

🎬അക്ഷരം 

രാത്രി 7 മണിക്ക്

🎬കരിങ്കുന്നം 6's    

രാത്രി 10 മണിക്ക്

🎬കാഞ്ചി  


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬മാസ്ക്  


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬മല്ലുസിംഗ് 


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬വില്ല് 

രാവിലെ 9 മണിക്ക്

🎬തൊമ്മനും മക്കളും 

ഉച്ചയ്ക്ക് 12 മണിക്ക്

🎬കൈതി 

വൈകീട്ട് 4 മണിക്ക്    

🎬ലോഹം 

രാത്രി 8.30 ന്

🎬രജനിമുരുകൻ 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬തച്ചിലേടത്ത് ചുണ്ടൻ 

രാവിലെ 10.30 ന് 

🎬പോത്തൻവാവ 

വൈകിട്ട് 3 മണിക്ക് 

🎬ഒളിയമ്പുകൾ 

വൈകീട്ട് 6 മണിക്ക്  

🎬കുടമാറ്റം 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ചാണിക്യതന്ത്രം  

ഉച്ചയ്ക്ക് 1.30 ന്

🎬വള്ളിയും തെറ്റി പുള്ളിയും തെറ്റി 

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (07-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - ഇംഗ്ലീഷ് 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* - ഗണിതം 


*▶️01.30 pm* - പരിസരപഠനം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - പരിസരപഠനം 


*▶️02:30 pm* - മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - ഇംഗ്ലീഷ്  


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ഊർജ്ജതന്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഇംഗ്ലീഷ്


*▶️11.30 am* - ഗണിതം 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - ഊർജ്ജതന്ത്രം (തത്സമയ ഫോൺ-ഇൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - കെമിസ്ട്രി 


*▶️08.00 am* - സുവോളജി 


*▶️08.30 am* - അക്കൗണ്ടൻസി 


*▶️09.00 am* - ബിസിനസ് സ്റ്റഡീസ് 


*▶️09.30 am* - പൊളിറ്റിക്കൽ സയൻസ് 


*▶️10.00 am* - ഇക്കണോമിക്സ്  


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - ഇക്കണോമിക്സ് (തത്സമയ ഫോൺ-ഇൻ) 


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post