ചമ്പാട് :വീടുകളിൽ കയറി പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് ലഭിച്ച പണം ഉടമസ്ഥയ്ക്ക് കൈമാറി. ആറാം വാർഡിൽനിന്ന്‌വീടുകൾ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് ശേഖരിച്ച് മറ്റൊരു സെൻററിലെത്തി തരംതിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 4000 രൂപ കാണുന്നത്. ഹരിതസേനാംഗങ്ങളായ സുജാത, കെ.എം. ഷീന, കെ. ഷർമിള, പി. ഷീന എന്നിവർ നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമസ്ഥ കോട്ടക്കുന്നിലെ തയ്യുള്ളതിൽ ദേവിയാണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് സേനാംഗങ്ങൾ പണം വീട്ടിലെത്തി ദേവിക്ക് കൈമാറി. ദേവിക്ക് പെൻഷൻ ലഭിച്ച തുകയായിരുന്നു ഇത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച പണം അബദ്ധത്തിൽ കൈമാറിയതായിരുന്നു. സത്യസന്ധത കാണിച്ച ഹരിതസേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡൻറ് സി.കെ അശോകൻ അഭിനന്ദിച്ചു.
Post a Comment