o വനിതാ ദിനം വേറിട്ടതാക്കി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത്
Latest News


 

വനിതാ ദിനം വേറിട്ടതാക്കി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത്

നിതാ ദിനം വേറിട്ടതാക്കി ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത്



മാഹി: ഈസ്റ്റ് പള്ളൂർ ഗവൺമെൻ്റ് മിഡിൽ സ്കൂളിൽ വനിത ദിന ആഘോഷത്തിൽ വേദിയിലും സദസ്സിലും വനിതകൾ മാത്രം അണിനിരക്കുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തത് വേറിട്ട ആഘോഷമായി മാറി. മാഹി തീരദേശ പോലീസ് സബ് ഇൻസ്പെക്റ്റർ റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. മുതിർ അദ്ധ്യാപിക കെ ടി രാധിക അധ്യക്ഷത വഹിച്ചു.  വിദ്യാർത്ഥി പ്രതിനിധിയായി തമന്ന നസ്രിൻ, അദ്ധ്യാപകേതര ജീവനക്കാരുടെ പ്രതിനിധിയായി കെ പ്രജുല, അദ്ധ്യാപക പ്രതിനിധിയായി കെ കെ സുജ എന്നിവർ ആശംസകൾ അർപ്പിച്ചു. സബീന നാണു സ്വാഗതവും റിദ ഫാത്തിമ നന്ദിയും പ്രകാശിപ്പിച്ചു. ബബിത ബി. കുനിയിൽ ഗീത, റിജിഷ കെ, പി ഷീജ എന്നിവർ നേതൃത്വം നൽകി





Post a Comment

Previous Post Next Post