o ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതൻ നമ്മിൽനിന്നും മാഞ്ഞുപോയി. പി. യൂസുഫ്.
Latest News


 

ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതൻ നമ്മിൽനിന്നും മാഞ്ഞുപോയി. പി. യൂസുഫ്.

 ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതൻ നമ്മിൽനിന്നും മാഞ്ഞുപോയി. 

പി. യൂസുഫ്



മാഹി:ശാന്തിയുടെയും സമാധാനത്തിൻ റെയുംആ പൂനിലാവ് നമ്മിൽനിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയി . എന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് പി.യൂസഫ് പറഞ്ഞു.മാഹി ഏരിയ മുസ്‌ലിംലീഗും മാഹി  സ്വതന്ത്ര തൊഴിലാളി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ അനുശോചന യോഗവും പ്രാർത്തന മജ്‌ലിസും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യൂസുഫ്. ജാതി,മത, ഭേദമന്യേ നാട്ടിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ 

 എത്തുന്നവരുടെ  സമാധാന ദൂതൻ ആയിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ  എന്നും പറഞ്ഞു. എസ്.ടി.യു. പ്രസിഡന്റ് പി.കെ. ശൗക്കത്ത് അധ്യക്ഷത വഹിച്ചു. ഇ കെ ഹാഷിം മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.എ. വി ഇസ്മായിൽ,

പി. അബ്ദുൾകരീം, 

പള്ളൂർ സി.എഛ്. സെന്റർ പ്രസിഡന്റ്‌ ഇസ്മായിൽ ചങ്ങരോത്ത്,അൽത്താഫ് ഇബ്രാഹിം. വളവിൽ സമീർ, തുടങ്ങിയവർ സംസാരിച്ചു.

                    

Post a Comment

Previous Post Next Post