കെ റെയിൽ വിരുദ്ധ പൊതുയോഗവും സമര ജാഥക്ക് സ്വീകരണവും
ന്യൂമാഹി: കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ന്യൂമാഹി യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാനത്തിൻ്റെ ഭാഗമായി ന്യൂമാഹി ടൌണിൽ കെ റെയിൽ വിരുദ്ധ പൊതുയോഗം നടത്തി. വിനാശകരമായ കെ. റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി കാസർക്കോഡ് നിന്നാരംഭിച്ച സംസ്ഥാനതല സമര ജാഥക്ക് സ്വീകരണവും നൽകി. ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനും ഫോക് ലർ അക്കാദമി മുൻ വൈസ് ചെയർമാനുമായ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സി.ആർ.റസാഖ് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എൻ.വി. അജയകുമാർ, ജാഥാ ക്യാപ്റ്റൻ എം.പി.ബാബുരാജ്, വൈസ് ചെയർമാൻ എസ്.രാജീവൻ, ജാഥാംഗം ഷൈലാ കെ.ജോൺ, മിനി കെ.ഫിലിപ്പ്, ശരണ്യരാജ്, അഡ്വ.പി.സി.വി വേക്, എ.പി. ബദറുദ്ദീൻ, പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, എൻ.കെ.പ്രേമൻ, അഡ്വ. ആർ. അർപ്പണ, സജ്ജാദ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിത്തയ്യിൽ, ഷാനു തലശ്ശേരി, കെ.ദിവിത, പി.സി.റിസാൽ എന്നിവർ നേതൃത്വം നൽകി. കലാജാഥയുടെ ഭാഗമായി ഗാനസദസ്സും തെരുവ് നാടകവും
Post a Comment