അഴിയൂരിൽ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പരാതികൾ പരിഹരിക്കുവാൻ പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു
വർഷങ്ങളായി പഞ്ചായത്തിൽ പരിഹരിക്കപ്പെടാൻ ബാക്കിയുണ്ടായിരുന്ന പരാതികൾ പരിഹരിക്കുവാൻ പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു. അതിർത്തി തർക്കം,വഴിതറക്കം,കക്കൂസ് ടാങ്കിലെ മാലിന്യം കൊണ്ട് അടുത്ത വീട്ടുകാർക്ക് ഉണ്ടായ പ്രശനം ,വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റൽ,ഒഴുകുന്ന വെള്ളം തടഞ്ഞു മതിൽ നിർമ്മിച്ചത് എന്നീ 8 പരാതികളിൽ 6 എണ്ണം പരിഹരിക്കുകയും 2 എണ്ണം ഫീൽഡ് പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു. പരാതികളിൽ ഇരു കക്ഷികളും പഞ്ചായത്തിലെ അദാലത്തിൽ പങ്കെടുത്തു .
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ,വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹിം പുഴക്കൽപറമ്പത്ത്, വാർഡ് മെമ്പർ സി എം സജീവൻ, പഞ്ചായത്ത് ക്ലർക്ക് നിഖിൽ കാളിയത്ത്, ഓവർസിയർ മിഥുൻ എന്നവർ അദാലത്തിൽ പങ്കെടുത്തു
Post a Comment