ആശ്രയയിൽ
കലാഗേഹം കലാപഠന കളരി മന്ത്രി ഉദ്ഘാടനം
മൂലക്കടവ്: സമൂഹത്തിലെ താഴെക്കിടയിലുള്ളതടക്കം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി എസ്.ചന്ദ്ര പ്രിയങ്ക പറഞ്ഞു. ആശ്രയ സൊസൈറ്റിയുടെ കീഴിൽ തുടങ്ങിയ കലാഗേഹം കലാപഠന കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.മാഹിയിലെ ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്നങ്ങൾ ഉള്ളതായി മനസ്സിലാക്കിയിട്ടുണ്ട്. അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പന്തക്കൽ കുന്നുമ്മൽ പാലത്തെ ശ്രീഭാവി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശ്രയയിൽ, നിറക്കൂട്ട് എന്ന പേരിൽ നടത്തിയ ചിത്രരചന ക്യാമ്പിൽ അമ്പതോളം ചിത്രകാരികൾ പങ്കെടുത്തു. ഇവരുടെ 150 ഓളം ചിത്രങ്ങളുടെ പ്രദർശനം 20 വരെ നീണ്ടു നിൽക്കും. രമേശ് പറമ്പത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. റിട്ട. മേജർ ജനറൽ ടി.പത്മിനി മുഖ്യാതിഥിയായിരുന്നു. ആശ്രയ പ്രസിഡൻ്റ് കെ.ഇ.സുലോചന, മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ കെ.തിരുമുരുകൻ, പി.എസ്.എസ്.എച്ച്.എച്ച്.എഫ്. മാനേജിങ്ങ് ഡയറക്ടർ എം.ശ്യാം സുന്ദർ, ട്രാൻസ്ജെൻ്റർ ആർട്ടിസ്റ്റ്, സന്ധ്യ ബാസ്ത്തി, മുൻ കൗൺസിലർ കെ.വി.മോഹനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.ഉണ്ണി മാസ്റ്റർ, പോസിറ്റിവ് വിംഗ് പ്രതിനിധി വിജയൻ കയനാടത്ത്, ആശ്രയവൈസ് പ്രസിഡൻ്റ് സവിത ദിവാകർ, ഡയറക്ടർ ഷർലി എന്നിവർ പ്രസംഗിച്ചു. യാമിനി സുജൻ രംഗ പൂജ അവതരിപ്പിച്ചു.ആനന്ദ് കുമാർ രചന നടത്തി സംഗീതം നൽകിയ സ്വാഗത ഗാനം ആശ്രയ അംഗങ്ങൾ ആലപിച്ചു.
Post a Comment