അഴിയൂരിൽ വനിതകൾ നേതൃത്വം നൽകുന്ന പാലിയേറ്റീവ് പ്രവർത്തകരെ ലോക വനിതാ ദിനത്തിൽ ആദരിച്ച് ഗ്രാമപഞ്ചായത്ത്
ജീവിതത്തിലെ സന്തോഷം മറ്റുള്ളവരുടെ സഹായത്തോടെ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട കിടപ്പിലായവരും നിത്യ രോഗികളുമായ 106 പേരെ നിത്യവും പരിചരിക്കുന്ന വനിതകൾ നേതൃത്വം നൽകുന്ന കനിവ് പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു .പി പി സുകുമാരൻ സ്മരണക്കായുള്ള മുക്കാളി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം മാതൃകപരമായി മുന്നോട്ടുപോകുന്നു.
ലോക വനിതാ ദിനത്തിൽ വനിതകൾ മാത്രം നേത്രത്വം നൽകുന്ന പാലിയേറ്റീവ് പ്രവർത്തകരുടെ സേവനം ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റി .സേവന പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന കനിവ് പാലിയേറ്റീവ് ടീമിൽ പാലിയേറ്റീവ് നേഴ്സ് എ വി സജ്‌ന ,വാഹനം ഓടിക്കുന്ന ടി സുഭിഷ, പാലിയേറ്റീവ് പ്രവർത്തകരായ ധന്യ, അഞ്ജിത, അനുശ്രീ എന്നിവരാണ് പാലിയേറ്റീവ് പ്രവർത്തനം വീടുകൾ പോയി നടത്തി വരുന്നത്. ഇതിനായി മുക്കാളിയിൽ സ്വന്തമായി ഓഫീസും വാഹന സൗകര്യം വി വി പവിത്രൻ പ്രസിഡണ്ടും, എം കെ സുരേഷ് സെക്രട്ടറിയും ടിപി പ്രദീപൻ ഖജാൻജി യുമായ കമ്മിറ്റി ഏർപ്പാടാക്കി നൽകുന്നു. നിർധനനർക്ക് മരുന്നും, വീൽചെയർ സൗകര്യം കത്രീറ്റൽ, ഐസ്ട്യൂബ്, എയർ ബെഡ്, വോക്കിങ് സ്റ്റിക്ക്, എന്നീ സൗകര്യങ്ങൾ പ്രമുഖ വ്യവസായിയായ പരേതനായ പി പി സുകുമാരൻ മുക്കാളി പാവനസ്മരണക്ക് ഏർപ്പെടുത്തി നൽകിയ ഓഫീസ് സൗകര്യവും മറ്റു ധനസഹായവും കനിവിന്റെ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു. മാർച്ച് 8 ലോക വനിതാ ദിനത്തിന്റെ ഭാഗമായി കനിവ് പാലിയേറ്റീവ് പ്രവർത്തകരെ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഷാൾ അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറിടി ഷാഹുൽ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, കനിവ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി സനൽ ,എം എം അശോകൻ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനം കഴിഞ്ഞു ഒമ്പത് മാസം പിന്നിട്ട കനിവ് പാലിയേറ്റീവ് കെയർ നാളിതുവരെ 306 പേർക്ക് പരിചരണം നൽകി.നിലവിൽ വിവിധതരം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മാഹിയിൽ നിന്നും കരിയാട് നിന്നും ഓരോ ആൾ വീതവും അഴിയൂരിൽ നിന്നുമുള്ള 104 പേർക്കും ആകെ 106 പേർക്കാണ് തണലായാണ് കനിവ് പ്രവർത്തിക്കുന്നത്. അത്യാവശ്യത്തിനുള്ള മരുന്നും നൽകി വരുന്നു. ആഴ്ചയിൽ മൂന്നു തവണയെങ്കിലും രോഗികളെ വീടുകളിൽ പോയി പരിചരിക്കുന്നു. ഒരു ദിവസം 15 രോഗികളുടെ വീടുകളിൽ പാലിയേറ്റീവ് ടീം എത്തുന്നു.
Post a Comment