സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനത്തിനായി കുട്ടികളെ തിരഞ്ഞെടുക്കുന്നു
മാഹി :കഴിഞ്ഞ പത്ത് വർഷത്തിലേറെയായ് മാഹിയിലെ ഫുട്ബോൾ പരിശീലന രംഗത്ത് സന്തോഷ് ട്രോഫി , കേരള സ്പോർട്സ് അതോറിറ്റി പാലക്കാട്, എഫ്.സി. കേരളയ്ക്കും, സ്പോർട്സ് സ്കൂൾ എന്നിവയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്ത സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി 2011 ജനുവരി ഒന്നിനും 2013 ഡിസംമ്പർ 31 നു മിടയിൽ ജനിച്ച കുട്ടികളെ ഫുട്ബോൾ പരിശീലനത്തിനായ് തിരഞ്ഞെടുക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളെ രക്ഷിതാക്കൾ 2022 - മാർച്ച് ആറാം തീയതി കാലത്ത് 7 മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ ഷൂസും ജഴ്സിയും ധരിപ്പിച്ച് എത്തിച്ചേരേണ്ടതാണ്.
Post a Comment