o കലാഗേഹം ഉദ്ഘാടനവും ചിത്രകാരി സംഗമവും (13ന് മന്ത്രി ഉദ്ഘാടനം ചെയ്യും)
Latest News


 

കലാഗേഹം ഉദ്ഘാടനവും ചിത്രകാരി സംഗമവും (13ന് മന്ത്രി ഉദ്ഘാടനം ചെയ്യും)






മാഹി: ചിത്രകാരിയായ അർബുദ രോഗി മയ്യഴി സ്വദേശി റോസ് നയുടെ ചികിത്സാ സഹായത്തിന് കൈത്താങ്ങാവാൻ 45 ചിത്രകാരികൾ ഒത്തുചേരുന്നു.


ചിത്ര രചനയിൽ വിദഗ്ദ പരിശീലനത്തിന് ഒരുങ്ങുന്ന പന്തക്കലിലെ കലാഗേഹത്തിലാണ് ചിത്രകാരികളുടെ സംഗമം നടക്കുന്നത്.


കുന്നുമ്മൽ പാലത്തിന് സമീപത്തെ ആശ്രയ വുമൺ വെൽഫെയർ കോ-ഓപ് സൊസൈറ്റിയുടെ കീഴിലാണ് കലാഗേഹം എന്ന പേരിൽ കലാപഠനക്കളരി ഒരുങ്ങുന്നത്. കലാഗേഹത്തിലെ സംഗമത്തിൽ പൂർത്തിയാവുന്ന ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക ചിത്രകാരി റോസ് നയുടെ അർബുദ രോഗ ചികിത്സക്കായി നൽകും. കെ.ഇ.സുലോചന, സുരേഖ തലശ്ശേരി, യാമിനി സുജൻ, ശ്രീദേവി വടകര, അനിതാ പോൾ കോഴിക്കോട്, ചിത്ര മാഹി, ജസി കോഴിക്കോട്, സ്മിത ദാമോദരൻ തുടങ്ങിയ പ്രമുഖ ചിത്രകാരികളും നാല് ട്രാൻസ് ജൻ്റേർസും ഉൾപ്പെടെയുള്ളവരാണ് ചിത്രങ്ങളൊരുക്കുന്നത്. 13 മുതൽ 20 വരെ ചിത്രപ്രദർശനവും ഈ ദിവസങ്ങളിൽ വിവിധ കലാ പരിപാടികളും നടക്കും.


13ന് വൈകുന്നേരം മൂന്നിന് കലാഗേഹത്തിൻ്റെ ഉദ്ഘാടനം പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക നിർവ്വഹിക്കും.രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. റിട്ട. മേജർ ജനറൽ ടി.പത്മിനി എസ്.എം.വിശിഷ്ടാതിഥി ആയിരിക്കും. ചിത്രങ്ങൾ വാങ്ങി രോഗ ചികിത്സക്ക് സഹായമാവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 94967 91730.


പത്രസമ്മേളനത്തിൽ കെ.ഇ.സുലോചന, പി.സവിത ദിവാകർ, വിധുല പങ്കജാക്ഷൻ, കെ.കനക, ബി.രേഷ്മ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post