പ്രശസ്ത ചിത്രകാരൻ സദു അലിയൂർ അനുസ്മരണത്തോടനുബന്ധിച്ചു*ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രം അഴിയൂർ
കുഞ്ഞു കൂട്ടുകാർക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു മത്സരം, പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു.
തുടർന്ന് കരുവയലിൽ നടന്ന സദുവർണ്ണം അനുസ്മരണ സമ്മേളനം പ്രശസ്ത ചിത്രകാരൻ സത്യനാഥ് മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു. പ്രഭാകരൻ വി പി , ആനന്ദ് കുമാർ പി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രശാന്ത് പാനിശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ capt. പ്രവീൺ ഒ. കെ, സ്വാഗതവും ഫൈറ്റേഴ്സ്&അക്ഷയ കലാകേന്ദ്രം പ്രസിഡന്റ് അനൂപ് തട്ടാൻകണ്ടി നന്ദി പ്രകാശനവും നടത്തി ചടങ്ങിൽ വടകര ബ്ലോക്ക് മെമ്പർ കെ. പി. ബിന്ദു, വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി എന്നിവർ സംസാരിച്ചു ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള മെഡൽ, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
Post a Comment