ഹരിദാസ് വധക്കേസന്വേഷണം വിലയിരുത്താനെത്തിയ ഡി.ഐ.ജിക്ക് മുന്നിൽ പൊലീസുകാരന് കൈയ്യേറ്റം ; ഒരാൾ അറസ്റ്റിൽ
സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ അതിക്രമിച്ചുകയറി പോലീസുകാ രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാംബസാറിലെ മാർത്താംകണ്ടി പൂവാടൻ ഉദയകുമാർ (40) ആണ് പിടിയിലായത്.
ന്യൂമാഹിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസൻ വധത്തിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാൻ ഡി.ഐ.ജി രാഹുൽ ആർ. നായർ എത്തിയപ്പോൾ കണ്ട കാഴ്ച ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ യുവാവ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതാണ്. ഉടൻ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവ ഹണം തടസപ്പെടുത്തിയതിന് കേസെടുത്താണ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ കോടതി ഉദയകുമാറിനെ റിമാന്റ് ചെയ്തു
Post a Comment