o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠അന്താരാഷ്ട്ര നാവ് ട്വിസ്റ്റർ മത്സര ദിനം*


*💠അന്താരാഷ്ട്ര വാൾ വിഴുങ്ങുന്നവരുടെ ദിനം*


*💠കാർണിവൽ ദിനം*


*💠ലെവി സ്ട്രോസ് ദിനം*


*💠തെർമോസ് ബോട്ടിൽ ദിനം*


*💠ദേശീയ കാർപെ ഡൈം ദിനം*


*💠ദേശീയ വ്യക്തിഗത ഷെഫ് ദിനം*


*💠വിമോചന ദിനം (കുവൈറ്റ്)*


*💠സഹകരണ ദിനം (തായ്‌ലൻഡ്)*


*💠ദേശീയ പിസ്ത ദിനം (യു.എസ്.എ)*


*💠ഖോജലി കൂട്ടക്കൊലയുടെ ഇരകളുടെ ഓർമ്മ ദിനം (അസർബൈജാൻ)*


*💠ക്രിമിയയുടെയും സെവാസ്റ്റോപോളിന്റെയും അധിനിവേശത്തിനെതിരായ പ്രതിരോധ ദിനം (ഉക്രെയ്ൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐364* - ```വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.```


*🌐1525* - ```മെനസിസ് എന്ന പോർട്ടുഗീസ് വൈസ്രോയി പൊന്നാനി കൊള്ളയടിച്ചു. എന്നാൽ സാമൂതിരി അവരെ തോല്പിച്ചു.```


*🌐1794* - ```കോപ്പൻ‌ഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.```


*🌐1797* - ```ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.```


*🌐1815* - ```നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.```


*🌐1848* - ```രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.```


*🌐1887* - ```ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.```


*🌐1909* - ```ആദ്യത്തെ വിജയകരമായ കളർ മോഷൻ പിക്ചർ പ്രക്രിയയായ സിനിമാകോളർ ആദ്യമായി ലണ്ടനിലെ പാലസ് തിയേറ്ററിൽ പൊതുജനങ്ങൾക്ക് കാണിച്ചു .```


*🌐1935* - ```ജർമനിയിലെ മൂന്നാമത്തെ സൈനിക ശക്തിയായി ലുഫ്ത് വാഫെയ്ക്ക് ഹിറ്റ്ലർ അംഗീകാരം നൽകി.```


*🌐1936* - ```ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.```


*🌐1952* - ```ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.```


*🌐1969* - ```ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച സെൻഡോർ റോക്കറ്റ് തുമ്പയിൽ നിന്ന് വിക്ഷേപിച്ചു.```


*🌐1980* - ```ഈജിപ്തും ഇസ്രായേലും സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചു .```


*🌐1984* - ```അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാരി. 1982-ലാണ്‌ സമാധാനസംരക്ഷണത്തിന്‌ അമേരിക്കൻ സേന ബെയ്റൂട്ടിലെത്തിയത്.```


*🌐1986* - ```ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.```


*🌐1991* - ```വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർ‌നാമകരണം ചെയ്തു.```


*🌐1991* - ```ഇറാക്കിന്റെ പക്കൽനിന്ന് സംയുക്തസേന കുവൈറ്റ് സിറ്റി പിടിച്ചടക്കി.```


*🌐1991* - ```ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു.```


*🌐1993* - ```വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നു.```


*🌐2000* - ```ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.```


*🌐2001* - ```താലിബാൻ, അഫ്ഘാനിസ്ഥാനിലെ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധപ്രതിമകൾ തകർത്തു.```


*🌐2004* - ```മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.```


*🌐2006* - ```ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.```


*🌐2018* - ```ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയായി നാഷനൽസ് പാർട്ടി നേതാവ് മൈക്കൽ മക്കോർമാക് നിയമിതനായി.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹കടവൂർ ജി. ചന്ദ്രൻപിള്ള* - ```പ്രമുഖ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയിട്ടുണ്ട്.``` 


*🌹കെ. കുഞ്ചുണ്ണിരാജ* - ```കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്നു കെ.കുഞ്ചുണ്ണിരാജ (1920 ഫെബ്രുവരി 26 - 2005 മേയ് 30). നിരവധി പുരസ്കാരങൾക്കു അർഹനായ രാജ തമ്പുരാനെ കേരള സംസ്കൃത സാഹിത്യ അക്കാദമി വിദ്യാഭൂഷണം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംസ്കൃത പണ്ഡിതനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും അദ്ദേഹം ഏറ്റു വാങ്ങി. 30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.```


*🌹സുധീർ തായ്‌ലാങ്* - ```ഭാരതീയനായ കാർട്ടൂണിസ്റ്റായിരുന്നു സുധീർ തായ്ലാങ് (ജനനം 26 ഫെബ്രുവരി 1960 - മരണം 6 ഫെബ്രുവരി 2016). 2004 ൽ പത്മശ്രീ ലഭിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ആധാരമാക്കി വരച്ച കാർട്ടൂണുകളുടെ സമാഹാരം 2009ൽ 'നോ,​ പ്രൈം മിനിസ്റ്റർ' എന്ന പേരിൽ സുധീർ പ്രസിദ്ധീകരിച്ചിരുന്നു. നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. ഏഷ്യൻ ഏജിനു വേണ്ടിയാണ് ഒടുവിൽ പ്രവർത്തിച്ചത്.```


*🌹ഏരിയൽ ഷാരോൺ* - ```ഇസ്രായേലിലെ മുൻ പ്രധാനമന്ത്രിയാണ് ഏരിയൽ ഷാരോൺ (26 ഫെബ്രുവരി 1928 - 11 ജനുവരി 2014). പട്ടാളകമാൻഡറായ ഷാരോൺ 2001-2006 കാലത്താണ് ഇസ്രായേൽ പ്രധാനമന്ത്രിയായത്. ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു. 'ബുൾഡോസർ' എന്ന അപരനാമത്തിലറിയപ്പെടത്തക്ക വണ്ണം നിർദയരീതികളായിരുന്നു അദ്ദേഹത്തിന്റേത്. ഷാരോൺ മന്ത്രിയായിരുന്ന കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കിൽനിന്ന് വേർതിരിയ്ക്കുന്ന വിവാദ മതിൽ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത്.```


*🌹ജി.പി. പിള്ള* - ```പ്രമുഖനായ പത്രാധിപരും തിരുവിതാംകൂറിലെ ആദ്യത്തെ കോൺഗ്രസ് നേതാവും മലയാളി മെമ്മോറിയൽ സമർപ്പണത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്നു ബാരിസ്റ്റർ ജി.പി. പിള്ള എന്ന ജി. പരമേശ്വരൻ പിള്ള (26 ഫെബ്രുവരി 1864 - 1903). തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റർ, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഇംഗ്ലണ്ടിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ കോൺഗ്രസ് നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സെക്രട്ടറിസ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരൻ, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകർഷിച്ച വാഗ്മി, എഴുത്തുകാരൻ, 'എഡിറ്റർമാരുടെ എഡിറ്റർ' എന്നു പത്രങ്ങൾ വിശേഷിപ്പിച്ച 'മദ്രാസ് സ്റ്റാൻഡേർഡ്' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപർ, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ഡോ. പൽപ്പുവിന്റെ അഭ്യർഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയ സാമൂഹിക പരിഷ്‌കർത്താവ് തുടങ്ങി നിരവധി രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം.```


*🌹നളിനി അനന്തരാമൻ* - ```ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞയായ നളിനി അനന്തരാമൻ (Born 26 February 1976) 2012 ലെ ഹെൻറി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. നളിനി അനന്തരാമൻ എന്ന നളിനി ഫ്ലോറൻസ് അനന്തരാമൻ മാത്തമാറ്റിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.```


*🌹പി.വി. ഉറുമീസ് തരകൻ* - ```കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു പാറായിൽ ഉറുമീസ് തരകൻ(26 ഫെബ്രുവരി 1906 - 7 നവംബർ 1986). 1948 ലെ തിരു - കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥത്തിനാണ് 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.```


*🌹പി.സി. തോമസ് പന്നിവേലിൽ* - ```കോട്ടയം ജില്ലയിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു പി.സി. തോമസ് (1938 ഫെബ്രുവരി 26 – 2009 മേയ് 27).```


*🌹മൈക്കൽ ഹൂലെബെക്ക്* - ```ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമാണ് മൈക്കൽ ഹൂലെബെക്ക് (ജനനം : 26 ഫെബ്രുവരി 1956). പ്രേത നോവലുകളുടെ കർത്താവായ എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ ജീവചരിത്രമെഴുതി. ഇദ്ദേഹത്തിന്റെ "സബ്മിഷൻ എന്ന നോവൽ സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്നതാണ്.```


*🌹വില്ല്യം ജോസെഫ് ഹാമെർ* - ```ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനുമായിരുന്നു വില്ല്യം ജോസെഫ് ഹാമെർ (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24). 1908 മുതൽ ഇദ്ദേഹം എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റായിരുന്നു. ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്നു ഹാമെർ.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷രാമൻ നമ്പിയത്ത്* - ```ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (1924 - 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്. ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. യേശുദാസ് ആദ്യമായി പിന്നണിഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച `ജാതിഭേദം മതദ്വേഷം.. എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. ഈ ചിത്രത്തിൽ ഇദ്ദേഹം ഗാനരചനയും നിർവഹിച്ചിരുന്നു.```


*🌷മീര കൊസാംബി* - ```രാജ്യാന്തര പ്രശസ്തയായ സാമൂഹിക ശാസ്ത്രജ്ഞയായിരുന്നു മീര കൊസാംബി(24 ഏപ്രിൽ 1939 - 26 ഫെബ്രുവരി 2015). 19ാം നൂറ്റാണ്ടിലെ സ്ത്രീവിമോചക പണ്ഡിത രമാബായിയുടെ രചനകളാണ് മീര കൊസാംബിയെ പ്രശസ്തയാക്കിയത്. രമാബായിയുടെ രചനകൾ മറാത്തിയിൽനിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. അഞ്ചിലേറെ പുസ്തകങ്ങൾ മറ്റുള്ളവർക്കൊപ്പവും എഴുതിയിട്ടുണ്ട്.``` 


*🌷അലക്സാണ്ടർ അംഫിറ്റിയാട്രോവ്* - ```അലെക്സാൻഡെർ അംഫിറ്റിയാട്രോവ്(Amphiteatrof) (Russian: Алекса́ндр Валенти́нович Амфитеа́тров); (December 26, 1862 – February 26, 1938 ) റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.```


*🌷അവിജിത് റോയി* - ```ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു അവിജിത് റോയി(1972 - .26 ഫെബ്രുവരി 2015). സ്വതന്ത്രമനസ് എന്നർഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടിൽ റോയ് എഴുതിയിരുന്ന ബ്ലോഗിന്റെ ഉള്ളടക്കം മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.```


*🌷ആഞ്ചലോ സെക്കി* - ```ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആഞ്ചലോ സെക്കി ( ജ: 29 ജൂൺ 1818 – 26 ഫെബ്രു: 1878) പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും ആയിരുന്നു സെക്കി. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ സെക്കിയെ ശ്രദ്ധേയനാക്കിയിരുന്നു.```


*🌷ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രെയ്സർ* - ```1903 നും 1908 നും ഇടക്ക് ബംഗാൾ ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രേസർ(14 നവംബർ 1848 - ഫെബ്രുവരി 26, 1919). 1902 ൽ കെ സി എസ് ഐ പദവി നൽകി ആദരിച്ചു .1909 ൽ ഇന്ത്യൻ രാജാക്കന്മാരും കലാപങ്ങളും എന്ന് അദ്ദേഹത്തിൻറെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചു . ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊതുവിദ്യാലയങ്ങളിൽ ഒന്നായ ചത്തീസ്ഗഡിലെ റായ്പൂർ രാജ്കുമാർ കോളേജ് ഇദ്ദേഹം സ്ഥാപിക്കുകയും അതിൻറെ ആദ്യത്തെ പ്രിൻസിപ്പിൾ ആവുകയും ചെയ്തു.```


*🌷പവിത്രൻ* - ```മലയാളചലച്ചിത്രസംവിധായകനും, സംഗീതജ്ഞനുമായിരുന്നു പവിത്രൻ (ജനനം ജൂൺ 1, 1950 - മരണം ഫെബ്രുവരി 26, 2006). അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു (1975). യാരോ ഒരാൾ എന്ന പരീക്ഷണചിത്രവും നിർമ്മിക്കുകയുണ്ടായി. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ അരവിന്ദനായിരുന്നു. തുടർന്ന് ടി.വി. ചന്ദ്രന്റെ കൃഷ്ണൻകുട്ടി(1980) എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു.```


*🌷വി.ഡി. സാവർക്കർ* - ```ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും സർവ്വോപരി ഒരു എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ (ജനനം 28 മേയ് 1883 - മരണം 26 ഫെബ്രുവരി 1966). അവിഭക്ത ഇന്ത്യയിൽ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചത് സവർക്കറായിരുന്നു. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു.```


*🌷സി.ജി. സദാശിവൻ* - ```ഒന്നാം കേരളനിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.ജി. സദാശിവൻ (13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 1985). 959 മുതൽ 1960 വരെ പ്രൈവറ്റ് മെംബേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള കയർ കോർപറേഷൻ ചെയർമാൻ, സി. പി. ഐ. യുടെ സംസ്ഥാന കൺട്രോൾ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളായിരുന്ന സി. ജി.```


*🌷സ്റ്റിഫേൻ ഹെസ്സൽ* - ```ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും നയതന്ത്രവിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റിഫേൻ ഹെസ്സൽ(20 ഒക്ടോബർ 1917 - 26 ഫെബ്രുവരി 2013). അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. ജർമ്മനിയിൽ ജനിച്ച എസ്സേൽ ഫ്രഞ്ച് പൗരത്വം സ്വീകരിയ്ക്കുകയായിരുന്നു. നാസി തടങ്കൽപ്പാളയത്തിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞ സ്റ്റെഫാൻ ഫ്രഞ്ച് പ്രതിരോധ മുന്നണിയിലെ അംഗവും മനുഷ്യാവകാശപ്രവർത്തകനും ആയിരുന്നു. എസ്സെൽ ഐക്യരാഷ്ട്രസഭയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (26-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#AsianetTV🔻🔻*


രാവിലെ 8.30 ന്  

🎬ഏയ്‌ ഓട്ടോ

വൈകീട്ട് 3.30 ന് 

🎬പുതിയ മുഖം 

രാത്രി 10.30 ന് 

🎬നിഴൽ 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬 പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

രാവിലെ 10 മണിക്ക് 

🎬താന്തോന്നി

ഉച്ചയ്ക്ക് 1 മണിക്ക് 

🎬മിന്നാരം

വൈകിട്ട് 4 മണിക്ക്   

🎬പുലിവാൽകല്ല്യാണം

രാത്രി 7 മണിക്ക്

🎬പരമപദം വിളയാട്ട്

രാത്രി 10 മണിക്ക് 

🎬അരവിന്ദൻെറ അതിഥികൾ


*🎥#AsianetPlus🔻🔻*


രാവിലെ 7 മണിക്ക് 

🎬തീർത്ഥയാത്ര

രാവിലെ 10 മണിക്ക് 

🎬ഒന്നും മിണ്ടാതെ

ഉച്ചയ്ക്ക് 12.30 ന്  

🎬ഹോട്ടൽ കാലിഫോർണിയ

വൈകിട്ട് 3 മണിക്ക് 

🎬ശോഭരാജ്


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക് 

🎬പട്ടാഭിഷേകം

ഉച്ചയ്ക്ക് 2 മണിക്ക് 

🎬പ്രേതം 2


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬പ്രിയപ്പെട്ട നാട്ടുകാരേ

രാവിലെ 10 മണിക്ക് 

🎬ആക്ഷൻ കില്ലാടി

ഉച്ചയ്ക്ക് 1 മണിക്ക്

🎬മയിൽപ്പീലിക്കാവ്

വൈകിട്ട് 4 മണിക്ക്

🎬മോസയിലെ കുതിരമീനുകൾ

രാത്രി 7 മണിക്ക്

🎬രാജാവിൻെറ മകൻ

രാത്രി 10 മണിക്ക്

🎬അമേരിക്കൻ ഹൽവ


*🎥#ZeeKeralam🔻🔻*


രാവിലെ 9 മണിക്ക് 

🎬മിസ്റ്റർ & മിസ് റൗഡി

രാവിലെ 11 മണിക്ക് 

🎬കുഞ്ഞാറ്റക്കിളികൾ

രാത്രി 11 മണിക്ക് 

🎬കാർബൺ


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12 മണിക്ക്   

🎬മിഡിൽ ക്ലാസ്സ്‌ അപ്പായി

വൈകീട്ട് 3 മണിക്ക് 

🎬ഹലോ


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ദ് പോർട്ടർ

രാവിലെ 9 മണിക്ക്

🎬അലക്സ്‌ പാണ്ഡ്യൻ

ഉച്ചയ്ക്ക് 12 മണിക്ക്

🎬ആൽവാർ

വൈകീട്ട് 4 മണിക്ക് 

🎬ഭായ്

രാത്രി 7 മണിക്ക് 

🎬പട്ടണത്തിൽ സുന്ദരൻ

രാത്രി 10 മണിക്ക് 

🎬കൊള്ളക്കാരൻ


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬ബെസ്റ്റ് ആക്ടർ

രാവിലെ 10 മണിക്ക്  

🎬റെമോ

വൈകിട്ട് 3 മണിക്ക് 

🎬തലയണമന്ത്രം

വൈകീട്ട് 5.30 ന്  

🎬വക്കീൽ വാസുദേവ്

രാത്രി 8 മണിക്ക്

🎬ഐജി

രാത്രി 11.30 ന് 

🎬അർത്ഥം


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬കാണാക്കൊമ്പത്ത്

ഉച്ചയ്ക്ക് 1.30 ന്

🎬ദശരഥം

വൈകിട്ട് 4.15 ന് 

🎬എടക്കാട് ബറ്റാലിയൻ 06 

രാത്രി 6.45 ന് 

🎬കനാ 

📺📺📺📺📺📺📺📺

🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (26-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* -  കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:30 pm* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️01:00 pm* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.30 pm* - മാത്തമാറ്റിക്ക്സ് (ഇംഗ്ലീഷ് മീഡിയം)


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - മലയാളം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️02:30 pm* -  അടിസ്ഥാനശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️03.00 pm* - ഐ സി ടി 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - സാമൂഹ്യശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️12.00 pm* - ജീവശാസ്ത്രം 


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഗണിതം 


*▶️11.30 am* - ഇംഗ്ലീഷ് 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - സംസ്‌കൃതം (റിവിഷൻ)


*▶️06.00 pm* - ഉറുദു (റിവിഷൻ)


*▶️06.30 pm* - സംസ്‌കൃതം (റിവിഷൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️09.00 am* - പൊളിറ്റിക്കൽ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️09.30 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 10.30)


*▶️10.00 am* - ബിസിനസ് സ്റ്റഡീസ്  - (പുനഃസംപ്രേഷണം -രാത്രി 11.00)


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 am* - മാത്തമാറ്റിക്ക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00) 


*▶️08.00 am* - ജിയോഗ്രഫി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)


*▶️08.30 am* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)


*▶️04.00 pm* - ബോട്ടണി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)


*▶️04.30 pm* - കെമിസ്ട്രി  (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)


*▶️05.00 pm* - മലയാളം (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post