അഴിയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ മൂന്ന് കാലിതൊഴുത്തും ആട്ടിൻ കൂടും കോഴിക്കൂടും ഉദ്ഘാടനം ചെയ്തു
അഴിയൂർ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പതിമൂന്നാം വാർഡിൽ മൂന്നു കാലിത്തൊഴുത്തും ഒരു ആട്ടിൻ കൂടും ഒരു കോഴിക്കൂടും ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ ജോലിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത് ഒന്നിന് 156000/- രൂപയും ആട്ടിൻ കൂടിന് 65000/- രൂപയും കോഴികൂടിന് പതിനഞ്ചായിരം രൂപയുമാണ് ചെലവ്.
തൊഴിലുറപ്പ് പദ്ധതിയിലെ വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.റീന വയൽ പുരയിൽ, വട്ടക്കണ്ടി രാമകൃഷ്ണൻ, നിഷ എന്നവർക്ക് കാലിതൊഴുത്തും, നാണി പാറമേൽ എന്നവർക്ക് ആട്ടിൻ കൂടും ,വിമിഷ എന്നവർക്ക് കോഴി കുടും നിർമ്മിച്ചു നൽകി. ആകെ 55 തൊഴിലാളികളാണ് പതിമൂന്നാം വാർഡിൽ ഉള്ളത്. കാലിത്തൊഴുത്ത് നിർമ്മിച്ച് നൽകിയവരെല്ലാം രണ്ടിൽ കൂടുതൽ പശുക്കൾ ഉള്ളവരാണ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ കാലിത്തൊഴുത്തുകൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, തൊഴിലുറപ്പ് പദ്ധതി എ.ഇ അർഷിന, തൊഴിലുറപ്പ് മാറ്റ് കെ.ശ്രീന, സി ഡി എസ് മെമ്പർ കെ. ടി ശ്രീജ എന്നിവർ സംസാരിച്ചു.
Post a Comment