o പുന്നോലിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ന്യൂ മാഹിയിലും തലശ്ശേരിയിലും ഇന്ന് ഹര്‍ത്താൽ
Latest News


 

പുന്നോലിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ന്യൂ മാഹിയിലും തലശ്ശേരിയിലും ഇന്ന് ഹര്‍ത്താൽ

 


പുന്നോലിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ന്യൂ മാഹിയിലും തലശ്ശേരിയിലും ഇന്ന് ഹര്‍ത്താൽ



കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ 2 മണിക്ക് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വെട്ടേറ്റത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു


രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അതിക്രൂരമായ രീതിയില്‍ കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളണ്‍ കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു. വെട്ട് കൊണഅട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. 


ഹരിദാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂബ മാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും. പ്രദേശത്ത് കനത്ത പൊലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്.





Post a Comment

Previous Post Next Post