o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ, ക്ലാസ്
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ, ക്ലാസ്

 ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം 




*💠അന്താരാഷ്ട്ര മാതൃഭാഷാ ദിനം*


*💠അന്താരാഷ്ട്ര ടൂറിസ്റ്റ് ഗൈഡ് ദിനം*


*💠ലോക കൊംബുച്ച ദിനം*


*💠കാർഡ് റീഡിംഗ് ദിനം*


*💠സിംഗിൾ ടാസ്കിംഗ് ഡേ*


*💠ദേശീയ ധാന്യ രഹിത ദിനം*


*💠രാഷ്ട്രപതി ദിനം (വാഷിംഗ്ടണിന്റെ ജന്മദിനം)*


*💠കുടുംബ ദിനം (കാനഡ)*


*💠ദ്വീപുവാസി ദിനം (കാനഡ)*


*💠ഭാഷാ പ്രസ്ഥാന ദിനം (ബംഗ്ലാദേശ്)*


*💠പൈതൃക ദിനം (നോവ സ്കോട്ടിയ)*


*💠വീരന്മാരുടെ ദിനം (പ്യൂർട്ടോ റിക്കോ)*


*💠സായുധ സേനാ ദിനം (ദക്ഷിണാഫ്രിക്ക)*


*💠ഫാദർ വാൾട്ടർ ലിനി ഡേ (വാനുവാട്ടു)*


*💠ദേശീയ സ്റ്റിക്കി ബൺ ദിനം (യു.എസ്.എ)*


*💠റോബർട്ട് മുഗാബെ ദേശീയ യുവജന ദിനം (സിംബാബ്‌വെ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1440* – ```പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.```


*🌐1842* - ```തയ്യൽ യന്ത്രത്തിനുള്ള ആദ്യത്തെ യുഎസ് പേറ്റന്റ് ജോൺ ഗ്രീനോഫിന് ലഭിച്ചു .```


*🌐1848* – ```മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.```


*🌐1866* - ```ഡെന്റൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായി ലൂസി ഹോബ്സ് ടെയ്‌ലർ .```


*🌐1887* -  ```മെയ് 1 തൊഴിലാളി ദിനത്തെ അവധിദിനമാക്കി മാറ്റുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി ഒറിഗോൺ മാറി.```


*🌐1925* - ```ന്യൂയോർക്കർ അതിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.```


*🌐1948* – ```നാസ്കാർ സ്ഥാപിതമായി.```


*🌐1953* – ```ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.```


*🌐1960* – ```ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.```


*🌐1971* - ```കേരള കാർഷിക സർവ്വകലാശാല നിലവിൽ വന്നു .```


*🌐1972* - ```ചൈന സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായി റിച്ചാർഡ് നിക്സൺ മാറി.```


*🌐1980* - ```പാൽ ഉൽപാദകരുടെ സഹകരണ സംരംഭമായ മിൽമ തിരുവനന്തപുരത്ത് സ്ഥാപിതമായി.```


*🌐1999*  - ```ലാഹോർ പ്രഖ്യാപനം ഇന്ത്യയുടെ അടൽ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ ഒപ്പുവച്ചു.```


*🌐2004* - ```ആദ്യത്തെ യൂറോപ്യൻ രാഷ്ട്രീയ പാർട്ടി സംഘടനയായ യൂറോപ്യൻ ഗ്രീൻസ് റോമിൽ സ്ഥാപിതമായി.```


*🌐2014* -  ```യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി.```


*🌐2018*  - ```ഇന്ത്യൻ ചലച്ചിത്ര താരം കമൽ ഹാസൻ മക്കൽ നീതി മയ്യം എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു.```


*🌐2018* - ```സമഗ്ര സംഭാവനയ്ക്കുള്ള 2016ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് (30,000 രൂപ) ഇയ്യങ്കോട് ശ്രീധരൻ, സി.ആർ.ഓമനക്കുട്ടൻ, ലളത ലെനിൻ, ജോസ് പുന്നാരപ്പറമ്പിൽ, പി.കെ.പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ അർഹരായി.```


*🌐2018* - ```പൂന്താനത്തിന്റെ സ്മരണയ്ക്കായുള്ള ഗുരുവായൂർ ദേവസ്വം പൂന്താനം ജ്ഞാനപ്പാന പുരസ്കാരം (25,000 രൂപ) ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹വേദിക (നടി)* - ```വേദിക തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്ന ഭാരതീയ നടിയാണ് വേദിക (ജനനം 21 ഫെബ്രുവരി 1988). 2005-ൽ പുറത്തിങ്ങിയ തമിഴ് ചിത്രമായ 'മദ്രാസി'യിൽ അർജുൻ സാർജയോടൊപ്പം അഭിനയരംഗത്തേക്ക് വന്നു. 2007ൽ 'വിജയദശമി' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ തുടക്കം കുറിച്ചു.```


*🌹വിജയ് പ്രകാശ്* - ```ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമാണ് വിജയ് പ്രകാശ് (Born: 21 February 1976) . സാക്കിർ ഹുസൈനുമൊത്ത് ഷോകളും അവതരിപ്പിച്ചിട്ടുണ്ട് . 2016 ലെ കർണാടക സർക്കാരിന്റെ 'മികച്ച പ്ലേബാക്ക് ഗായകൻ' അവാർഡ് നേടി . 2008 ലെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് നേടിയ " ജയ് ഹോ " എന്ന ഗാനത്തിന് ബഹുമതി നേടിയ നാല് കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം .```


*🌹കരുണാസ്* - ```ഇന്ത്യൻ നടനും രാഷ്ട്രീയക്കാരനും തമിഴ് ചലച്ചിത്രമേഖലയിലെ മുൻ ഹാസ്യനടനുമാണ് കരുണാസ് (ജനനം: ഫെബ്രുവരി 21, 1970). കൂടുതലും സപ്പോർട്ടിംഗ് റോളുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അഭിനയത്തിനു പുറമേ, നിർമ്മാതാവ്, സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിലും കരുണാസ് ബഹുമതി നേടിയിട്ടുണ്ട്.```


*🌹ടി.ടി. സൈനോജ്* - ```ഒരു മലയാള ചലച്ചിത്ര പിന്നണിഗായകനായിരുന്നു ടി.ടി. സൈനോജ് (1977 ഫെബ്രുവരി 21 - 2009 നവംബർ 22). ഇവർ വിവാഹിതരായാൽ എന്ന മലയാളചിത്രത്തിലെ "എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്..." എന്നു തുടങ്ങുന്ന സൈനോജ് ആലപിച്ച ഗാനം ജനപ്രിയ ഹിറ്റുകളിലൊന്നായിരുന്നു.```


*🌹പി.കെ. രാജശേഖരൻ* - ```വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് പി.കെ. രാജശേഖരൻ (ജനനം 21 ഫെബ്രുവരി 1966). ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ "വാക്കിന്റെ മൂന്നാംകര" എന്ന ലേഖന പരമ്പര ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡിസി ബുക്സ് ഗ്രന്ഥരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു.```


*🌹അനെയ്സ് നിൻ* - ```അനെയ്സ് നിൻ ഫ്രഞ്ച് സാഹിത്യകാരിയായിരുന്നു. സ്ത്രീസ്വാതന്ത്ര്യവാദ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന അനെയ്സ് (ജനനം 1903 ഫെബ്രുവരി 21 - മരണം ജനുവരി 14, 1977 ) പിൽക്കാലത്ത് സാഹിത്യകാരി എന്ന നിലയിൽ ലോകപ്രശസ്തി നേടി. അനെയ്സിന്റെ ഡയറിക്കുറിപ്പുകളാണ് ഏറെ ജനശ്രദ്ധ ആകർഷിച്ചത്. കൂടാതെ നോവലുകളും ചെറുകഥകളും ഇവർ രചിക്കുകയുണ്ടായി. ഇവരുടെ രതിപ്രധാനമായ ചെറുകഥകൾ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. പുരുഷത്വത്തെയും സ്ത്രീത്വത്തെയും സംബന്ധിച്ച അനെയ്സിന്റെ വീക്ഷണം അന്നത്തെ സ്ത്രീസ്വാതന്ത്ര്യപ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ചിരുന്നു. എങ്കിലും പ്രസ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിജ്ഞാന സമ്പാദനത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം നേടാനായിരുന്നു അനെയ്സിന്റെ ശ്രമം.``` 


*🌹കോർബിൻ ബ്ലൂ* - ```ഒരു അമേരിക്കൻ ചലച്ചിത്രനടനാണ് കോർബിൻ ബ്ലൂ (ജനനം: ഫെബ്രുവരി 21, 1989).``` 


*🌹ജോൺ ഹെൻറി ന്യൂമാൻ* - ```പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു ജോൺ ഹെൻറി ന്യൂമാൻ (ജനനം: 21 ഫെബ്രുവരി 1801; മരണം 11 ആഗസ്റ്റ് 1890) കർദ്ദിനാൾ ന്യൂമാൻ, വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം എഴുതിയ "ദയാദീപമേ വഴിനടത്തുക" (Lead, KIndly Light) എന്ന പ്രാർത്ഥനാഗാനം അതിപ്രശസ്തമാണ്‌.```


*🌹ലിയോ ഡെലിബെസ്* - ```ഒരു ഫ്രഞ്ചു സംഗീതജ്ഞനാണ് ലിയോ ഡെലിബെസ് (1836 ഫെബ്രുവരി 21 - 1891 ജനുവരി 16). കോമഡി ഓപ്പറകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1876-ലെ സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് 1872-ൽ പുറത്തിറക്കിയ ബുക്ക് ഓഫ് സോംഗ്സ്.```


*🌹വിഷ്ണു ദേവ് സായ്* - ```ഭാരതീയ ജനതാ പാർട്ടി നേതാവും നിലവിലെ ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പ് സഹമന്ത്രിയുമാണ് വിഷ്ണു ദേവ് സായ് (ജനനം 21 ഫെബ്രുവരി 1964). പതിമൂന്ന്, പതിനാല്, പതിനഞ്ച് ലോക്സഭകളിലെ അംഗമായിരുന്നു. നിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പ് സഹമന്ത്രിയാണ്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷കിത്തൂർ റാണി ചെന്നമ്മ* - ```കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ (ജനനം 23 ഒക്ടോബർ 1778 - മരണം 21 ഫെബ്രുവരി 1829). ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി. കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്. ഈ സായുധ കലാപത്തിനു ശേഷം ചെന്നമ്മ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.```


*🌷ആറന്മുള പൊന്നമ്മ* - ```ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ (22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത കഥാപുരുഷൻ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.```


*🌷ജി.എന്‍ പിള്ള* - ```എഴുത്തുകാരനും കോഴിക്കോട്ട്‌ പ്രതിഭ കലാകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത ആത്മീയാചാര്യനും ദാര്‍ശനികനുമായിരുന്നു ജി.എന്‍ പിള്ളയെയും(1936 എപ്രിൽ 24-1993 ഫെബ്രുവരി 21 ).```


*🌷പ്രൊഫ. കെ (മോസ്കൊ) ഗോപാലകൃഷ്ണൻ* - ```റഷ്യന്‍ ഭാഷയില്‍ നിന്ന് 56 ഓളം കൃതികൾ ശുദ്ധവും കാവ്യ സുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു കെ ഗോപാലകൃഷ്ണൻ നായർ എന്ന മോസ്‌കോ ഗോപാലകൃഷ്ണൻ. ( 29 നവംബർ 1930- ഫെബ്രുവരി 21 , 2011).```


*🌷ഇങെ ലെഹ്മൺ* - ```ഇങെ ലെഹ്മൺ ഡാനിഷ് സെയിസ്മോളജിസ്റ്റ്, ജിയോഫിസിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയാണ്. 1936-ൽ ഇങെ ഭൂമിയിൽ ഖരാവസ്ഥയിലുള്ള ഒരു ഇന്നർ കോറും ഭൂമിയ്ക്കുള്ളിൽ ഒരു ഉരുകിയ ദ്രാവകാവസ്ഥയിലുള്ള ഔട്ടർ കോർ ഉണ്ടെന്നും കണ്ടുപിടിച്ചു.1960-ൽ ഗോർഡൻ വുഡ് അവാർഡും, 1964-ൽ എമിൽ വികെർട്ട് മെഡലും, 1965-ൽ ഡാനിഷ് റോയൽ സൊസൈറ്റി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ്-ന്റെ ഗോൾഡൻ മെഡലും, 1938 ലും 1967 ലും ടഗ്യ ബ്രാൻഡ് റെജിസ്ലേറ്റ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1969 -ൽ റോയൽ സൊസൈറ്റിയുടെ പ്രതിനിധിയായിരുന്നു. 1971-ൽ വില്യം ബോവീ മെഡൽ, 1977-ൽ സെയിസ്മോളജിക്കൽ സൊസൈറ്റിയുടെ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.```


*🌷ജെർട്രൂഡ് എലിയോൺ* - ```അമേരിക്കൻ ജൈവവൈദ്യയും ഫാർമകോളജിസ്റ്റും ആയിരുന്നു ജെർട്രൂഡ് ബെല്ലേ എലിയോൺ (ജനനം :ജനുവരി 23, 1918 - മരണം ഫെബ്രുവരി 21, 1999). 1988-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോർജ് എച്ച്. ഹിച്ചിങ്സ്, സർ ജെയിംസ് ബ്ലാക്ക് എന്നിവരോടൊപ്പം പങ്കിട്ടെടുത്തിരുന്നു. എലിയോൺ അനേകം പുതിയ മരുന്നുകൾ വികസിപ്പിച്ചെടുത്തിരുന്നു, നൂതന ഗവേഷണ രീതികൾ ഉപയോഗിച്ച് പിന്നീട് എയ്ഡ്സ് മരുന്നായ എ‌ഇസെഡ്‌ടി (AZT) വികസിപ്പിക്കുന്നതിലേക്ക് ഇതു നയിച്ചു. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന ആദ്യ രോഗപ്രതിരോധ മരുന്ന് അസത്തിയോപ്രൈൻ ( azathioprine) അവർ വികസിപ്പിച്ചെടുത്തു. ഹെർപ്പസ് അണുബാധയുടെ ചികിത്സയ്ക്കായി ആദ്യമായി വിജയകരമായി തീർന്ന ആൻറിവൈറൽ മരുന്ന് എസിക്ലോവിർ (എസിവി - acyclovir) എലിയോൺ വികസിപ്പിച്ചെടുത്തു. 1983 -ൽ ജെർട്രൂഡ് എലിയോണും കൂട്ടരും ചേർന്നു വികസിപ്പിച്ചെടുത്ത അസിഡോതൈമിഡിൻ (Azidothymidine) എന്ന മരുന്നാണ് എച്ച്. ഐ. വി. വൈറസ് ബാധയ്ക്കുള്ള ഫലപ്രദമായ ആദ്യത്തെ മരുന്ന്.```


*🌷നൂതൻ* -```1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1950 ൽ 14 വയസ്സിലാണ് നൂതൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.1952 ൽ മിസ്സ്. ഇന്ത്യ പട്ടം നേടി. അഭിനയ ജീവിതത്തിലെ ആദ്യ ശ്രദ്ധേയ ചിത്രം 1955 ലെ സീമ എന്ന ചിത്രമാണ്. ഇതിലെ അഭിനയത്തിന് ആദ്യ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് അക്കാലത്തെ പല മുൻ നിര നായകന്മാരോടൊപ്പം ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.```


*🌷ഫ്രെഡെറിക് ബാന്റിങ്ങ്* - ```ഫ്രെഡെറിക് ബാന്റിങ്ങ് (November 14, 1891 – February 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും ച്ത്രകാരനും നോബൽ സമ്മാന ജേതാവും ആകുന്നു. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്.വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കനേഡിയാക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു,```


*🌷ബറൂക്ക് സ്പിനോസ* - ```ബറൂക്ക് സ്പിനോസ പതിനേഴാം നൂറ്റാണ്ടിൽ (നവംബർ 24, 1632-ഫെബ്രുവരി 21, 1677) നെതർലന്റ്സിൽ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായിരുന്നു. "അനുഗൃഹീതൻ" എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്. തിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിൾ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ സ്പിനോസ, പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തിചിന്തകന്മാരിൽ ഒരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. മരണശേഷം പ്രസിദ്ധീകരിച്ച സന്മാർഗ്ഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ എന്ന പ്രഖ്യാതകൃതിയിൽ സ്പിനോസ ദെക്കാർത്തിന്റെ മനോ-പദാർഥ ദ്വൈതവാദത്തെ (Mind-body dualism) എതിർത്തു. ഈ കൃതിയുടെ പേരിൽ അദ്ദേഹം പാശ്ചാത്യലോകത്തെ ഏറ്റവും മുന്തിയ തത്ത്വചിന്തകന്മാരിൽ ഒരാളായി എണ്ണപ്പെടുന്നു.```


*🌷മാജിക് സ്ലിം* - ```'ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു മാജിക് സ്ലിം എന്നറിയപ്പെടുന്ന മോറിസ് ഹോൾട് (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013). മുപ്പതോളം ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി.```


*🌷മാൽക്കം എക്സ്* - ```ഒരു ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ May 19, 1925 – February 21, 1965). ഇദ്ദേഹം അൽഹാജ് മാലിക് അൽ ശഹ്ബാസ് എന്ന പേരിലും അറിയപ്പെടുന്നു. അമേരിക്കയിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി അദ്ദേഹത്തെ വിലയിരുത്തുന്നവരുണ്ട്. കറുത്തവർക്കെതിരായ വിവേചനത്തെതിരെ സമരം നടത്തിയ മഹാൻ എന്ന് അനുയായികളാൽ വാഴ്ത്തപ്പെടുമ്പോൾ, എതിരാളികളാൽ വംശീയവാദി എന്നാരോപിക്കപ്പെടുന്നു.```


*🌷മിഖായെൽ അലക്സാൺഡ്രോവിച്ച് ഷോലൊക്കോവ്* - ```റഷ്യൻ സാഹിത്യകാരനായ മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ് (ജനനം - 1905 മെയ് 24, മരണം - 1984 ഫെബ്രുവരി 21) . 1965 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1923 ലാണ് ആക്ഷേപഹാസ്യരൂപത്തിലുള്ള 'ദ ടെസ്റ്റ്'('പരീക്ഷണം'‌‌)എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. 1926 ൽ ആദ്യ നോവലായ ഡോണിൽ നിന്നുള്ള കഥകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടു.```


*🌷ഹെയ്കെ കാമർലിംഗ് ഓൺസ്* - ```നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഹെയ്കെ കാമർലിംഗ് ഓൺസ്( 21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926). ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റിയത് അദ്ദേഹമായിരുന്നു. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഈ ശാസ്ത്രജ്ഞൻ ക്രയോജനിക്സിനു പുതുമാനങ്ങൾ നൽകി.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (21-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ബ്ലാക്ക് സ്റ്റാലിയൻ   

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ചങ്ങാതിപ്പൂച്ച  

രാത്രി 9.30 ന്

🎬ഡി കമ്പനി   


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬തന്മാത്ര  


*🎥#AsianetMovies🔻🔻*


രാവിലെ 6.50 ന്  

🎬കോളേജ് കുമാരൻ 

രാവിലെ 9.50 ന്   

🎬ടു കൺട്രീസ് 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിമുരുകൻ 

വൈകിട്ട് 4 മണിക്ക്   

🎬ഈ പറക്കും തളിക  

രാത്രി 7 മണിക്ക്

🎬സ്‌നേഹവീട് 

രാത്രി 10.10 ന് 

🎬അവതാരം 


*🎥#AsianetPlus🔻🔻*


രാവിലെ 6 മണിക്ക്

🎬ഞാൻ സംവിധാനം ചെയ്യും 

രാവിലെ 9 മണിക്ക് 

🎬കാണാമറയത്ത് 

ഉച്ചയ്ക്ക് 12 മണിക്ക്  

🎬വിശുദ്ധൻ 

വൈകിട്ട് 3 മണിക്ക് 

🎬ഇടുക്കി ഗോൾഡ് 

രാത്രി 10 മണിക്ക് 

🎬അർദ്ധനാരി 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 7 മണിക്ക് 

🎬അരികിൽ ഒരാൾ 

രാവിലെ 9.30 ന് 

🎬 റോൾ മോഡൽസ് 

ഉച്ചയ്ക്ക് 12.30 ന് 

🎬കല്യാണരാമൻ 

വൈകിട്ട് 3.30 ന് 

🎬വെള്ളം  

രാത്രി 6.30 ന് 

🎬ബ്രദേഴ്‌സ് ഡേ  

രാത്രി 10 മണിക്ക് 

🎬കാവടിയാട്ടം 


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഏപ്രിൽ ഫൂൾ  

രാവിലെ 10 മണിക്ക് 

🎬ഹാപ്പി ഡേയ്സ് 

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഒരു നാൾ വരും   

വൈകിട്ട് 4 മണിക്ക്

🎬ഇലക്ട്ര 

രാത്രി 7 മണിക്ക്

🎬മിസ്റ്റർ ബ്രഹ്മചാരി 

രാത്രി 10 മണിക്ക്

🎬വീട്ടിലേക്കുള്ള വഴി 


*🎥#ZeeKeralam🔻🔻*


രാവിലെ 11മണിക്ക് 

🎬വാങ്ക് 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12.45 ന്   

🎬മാസ്റ്റർപീസ് 

വൈകീട്ട് 4.30 ന് 

🎬റൺവേ  


*🎥#KairaliTV🔻🔻*


രാവിലെ 6.30 ന് 

🎬ഉസ്താദ്   

രാവിലെ 9 മണിക്ക്

🎬സിംഗം 2

ഉച്ചയ്ക്ക് 12.30 ന്

🎬ശിവകാശി 

വൈകീട്ട് 3.30 ന്  

🎬സൂര്യവംശി 

രാത്രി 6.30 ന്

🎬ചക്ര 

രാത്രി 9.30 ന് 

🎬ടേക്ക് ഓഫ്    


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬അസുരവിത്ത്   

രാവിലെ 10 മണിക്ക് 

🎬കളക്ടർ  

വൈകിട്ട് 3 മണിക്ക് 

🎬വർണപ്പകിട്ട് 

വൈകീട്ട് 6 മണിക്ക്  

🎬പോത്തൻവാവ 

രാത്രി 8.30 ന്   

🎬പ്രവാചകൻ 

രാത്രി 11 മണിക്ക്

🎬പട്ടണപ്രവേശം 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ആന അലറലോടലറൽ   

ഉച്ചയ്ക്ക് 1.30 ന്

🎬ഇൻസ്പെക്ടർ ഗരുഡ്

വൈകീട്ട് 4.15 ന് 

🎬ഉയരെ 

രാത്രി 6.45 ന് 

അങ്കമാലി ഡയറീസ്  

📺📺📺📺📺📺📺📺\


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (21-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:30 pm* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️01:00 pm* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.30 pm* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - പരിസരപഠനം


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️02:30 pm* - അടിസ്ഥാനശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - ഗണിതം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️12.00 pm* - രസതന്ത്രം 


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഗണിതം 


*▶️11.30 am* - ഇംഗ്ലീഷ് 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - സംസ്‌കൃതം


*▶️06.00 pm* - ഊർജ്ജതന്ത്രം 


*▶️06.30 pm* - ഗണിതം


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️09.00 am* - കമ്പ്യൂട്ടർ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️09.30 am* - ബോട്ടണി - (പുനഃസംപ്രേഷണം -രാത്രി 10.30)


*▶️10.00 am* - അക്കൗണ്ടൻസി - (പുനഃസംപ്രേഷണം -രാത്രി 11.00)


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 am* - ഇംഗ്ലീഷ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00) 


*▶️08.00 am* - സുവോളജി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)


*▶️08.30 am* - അക്കൗണ്ടൻസി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)


*▶️04.00 pm* - ബിസിനസ് സ്റ്റഡീസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)


*▶️04.30 pm* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)


*▶️05.00 pm* - അക്കൗണ്ടൻസി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post