o അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ ബോധവൽകരണവും സ്ക്രീനിങ് ക്യാമ്പും നടത്തി
Latest News


 

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ ബോധവൽകരണവും സ്ക്രീനിങ് ക്യാമ്പും നടത്തി


അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ ബോധവൽകരണവും സ്ക്രീനിങ് ക്യാമ്പും നടത്തി



അഴിയൂർ:മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ,അഴിയൂർ കുടുംബ ആരോഗ്യകേന്ദ്രത്തിൽ വെച്ച്  കാൻസർ ബോധവൽക്കരണവും സ്ക്രീനിങ് ക്യാമ്പും നടത്തി.അഴിയൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി അയിഷ ഉമ്മർ ക്യാമ്പ് ഉൽഘാടനം   ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേർസൺ രമ്യ കാരോടി അധ്യക്ഷത വഹിച്ചു. ഡോ.ഹർഷ ഗംഗാധരൻ ബോധവൽകരണ ക്ലാസ് നടത്തി.മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീർ വിഷയാവതരണം നടത്തി.വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ,വാർഡ് മെമ്പർ ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് സ്വാഗതവും, പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി പ്രഭാവതി നന്ദിയും പറഞ്ഞു. ക്യാമ്പിൽ 100 പേർക്ക് ഗർഭാശയദള കാൻസർ നേരത്തെ  കണ്ടു പിടിക്കുന്നതിനുള്ള,  പാപ്സമിയർ ടെസ്റ്റും സ്തന പരിശോധനയും,  ഓറൽ കാൻസർ സ്ക്രീനിങും നടത്തി.ക്യാമ്പിന്,ഡോ.ഹർഷ ദീപ്തി ,ഡോ:റെജ മഷ്ഹൂദ ,ആശുപത്രി ജീവനക്കാർ, ആശ പ്രവർത്തകർ,എന്നിവർ  നേതൃത്വം നല്കി .



Post a Comment

Previous Post Next Post